വനിതാ ലോകകപ്പ് ഹോക്കിയിൽ ഇത്തവണ കിരീടം ഹോളണ്ടിന് സ്വന്തം

വനിതാ ലോകകപ്പ് ഹോക്കിയിൽ ഇത്തവണ കിരീടം ഹോളണ്ടിന് സ്വന്തം. ഞായറാഴ്ച രാത്രി നടന്ന ഫൈനലില്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത ആറ് ഗോളിന്(6-0) തകര്‍ത്താണ് ഹോളണ്ട് വിജയം വരിച്ചത്. ലിഡെവിജ് വെല്‍ട്ടന്‍, കെല്ലി യോങ്കര്‍, കിറ്റി വാന്‍ മെയ്ല്‍, മാലൂ ഫെനിങ്ക്‌സ്, മാര്‍ലോസ് കീറ്റല്‍സ്, കയാ വാന്‍ മാസാക്കര്‍ എന്നിവരുടെ പ്രകടനമായിരുന്നു ഈ നേട്ടത്തിന് പിന്നിൽ. 16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു ഹോളണ്ട് ലോകകപ്പ് ഫൈനൽ കളിച്ചത്.
ഇന്ത്യയേയും സ്‌പെയിനിനെയും പരാജയപ്പെടുത്തിയാണ് അയർലൻഡ് ഫൈനലിലെത്തിയത്.എന്നാൽ ഹോളണ്ടിന്റെ ഉശിരൻ പോരാട്ടത്തിന് മുന്നിൽ അയർലൻഡിന് ചെറുത്തു നിൽക്കാനായില്ല. വിവിധ പോരാട്ടങ്ങളിലായി തുടർച്ചയായ 32-ാം തവണയാണ് ഹോളണ്ട് വിജയകിരീടം അണിയുന്നത്. ഹോളണ്ടിന്റെ എട്ടാം കിരീടനേട്ടം കൂടിയാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്. എട്ടുഗോളടിച്ച വാന്‍ മൈലാണ് ടോപ് സ്‌കോറര്‍. ഇനിയും മുന്നേറാനാവുമെന്ന പ്രതീക്ഷയിലാണ് ഈ ഡച്ച് പട.
https://www.facebook.com/Malayalivartha