പരാതിയില്‍ കഴമ്പില്ല ! ;സഞ്ജു സാംസണ്‍ അടക്കം 13 താരങ്ങള്‍ക്ക് കെ.സി.എയുടെ കാരണം കാണിക്കല്‍ നോട്ടീസ്

സഞ്ജു സാംസണ്‍ അടക്കം 13 താരങ്ങള്‍ക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ക്യാപ്‌ടന്‍ സച്ചിന്‍ ബേബിക്കെതിരെ ഗൂഡാലോചന നടത്തിയതിനാണ് നോട്ടീസ്. ടീം വിജയിക്കുമ്ബോള്‍ അത് തന്റെ നേട്ടമായി മാറ്റുന്ന സച്ചിന്‍, പരാജയപ്പെടുമ്ബോള്‍ കുറ്റമെല്ലാം സഹ കളിക്കാരുടെ മേല്‍ ചാരുന്നു. എല്ലാ കളിക്കാരോടും മോശമായാണ് സംസാരിക്കുന്നത്. കളിക്കാരെല്ലാം അസ്വസ്ഥരും മുറിവേറ്റവരുമാണ്. ഇതുമൂലം കളിയില്‍ ശ്രദ്ധിക്കാനും കഴിയുന്നില്ല. കഴിഞ്ഞ സീസണില്‍ ക്യാപ്‌ടനില്‍ നിന്നുണ്ടായ ഇത്തരം മോശം പെരുമാറ്റംകൊണ്ടു മാത്രമാണ് ടീമിലെ മികച്ച ചില കളിക്കാര്‍ ഇത്തവണ മറ്റു സംസ്ഥാനങ്ങള്‍ക്കായി കളിക്കാന്‍ കേരളം വിട്ടത്. ടീമിന്റെ ഉത്തമ താല്‍പര്യത്തിനായി ഈ സീസണില്‍ പ്രൊഫഷണലായി നയിക്കാന്‍ കഴിയുന്ന പുതിയ ക്യാപ്‌ടന്‍ വരണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു പരാതിക്കാര്‍ ഉന്നയിച്ചത്.
എന്നാല്‍ പരാതിയില്‍ കഴമ്ബില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയക്കാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചത്. സഞ്ജുവിന് പ്രത്യേകം നോട്ടീസാണ് അയച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha