പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന് ജക്കാര്‍ത്തയില്‍ തിരിതെളിഞ്ഞു, ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക കൈയിലേന്തി മാര്‍ച്ച് പാസ്റ്റിന് നേതൃത്വം നല്‍കി

കായിക ആവേശത്തിനു ജക്കാര്‍ത്തയില്‍ തിരിതെളിഞ്ഞു. 18ാമത് ഏഷ്യന്‍ ഗെയിംസിന് ഇന്‍ഡോനേഷ്യയില്‍ ഔദ്യോഗിക തുടക്കം. ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക കൈയിലേന്തി മാര്‍ച്ച് പാസ്റ്റിന് നേതൃത്വം നല്‍കി. ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡെയായിരുന്നു ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന്റെ മുഖ്യാതിഥി.
കടും നീല നിറത്തിലുള്ള കോട്ടം സ്യൂട്ടുമണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്. 45 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങളാണ് ഏഷ്യന്‍ ഗെയിംസില്‍ അണിനിരക്കുന്നത്. ഇന്ത്യയില്‍ നിന്ന് 572 അംഗ സംഘമാണ് ജക്കാര്‍ത്തയില്‍ എത്തിയിട്ടുള്ളത്. ആതിഥേയരുടെ തെള്ളായിരം താരങ്ങളടങ്ങിയതാണ് ഏറ്റവും വലിയ സംഘം. ചൈനയാണ് തൊട്ടുപിന്നില്‍.
https://www.facebook.com/Malayalivartha