ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം; ഒന്നാം ദിനം തന്നെ ഗുസ്തിയിലൂടെയാണ് സ്വര്‍ണ നേട്ടത്തിന് ബജ്‌റംഗ് പുനിയ തുടക്കമിട്ടു

ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയിലൂടെ ഇന്ത്യയ്ക്കു സ്വര്‍ണത്തുടക്കം. 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടി ബജ്‌റംഗ് പുനിയ ഒന്നാം ദിനം ഇന്ത്യയുടെ സുവര്‍ണതാരമായി. പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സ്ഡ് ടീം ഇനത്തില്‍ വെങ്കലവും വന്നതോടെ ആദ്യദിനം ഇന്ത്യന്‍ അക്കൗണ്ടില്‍ രണ്ടു മെഡലുകള്‍.
നീന്തലില്‍ പുരുഷ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയില്‍ മലയാളിതാരം സജന്‍ പ്രകാശ് അഞ്ചാമനായി. ഗുസ്തിയില്‍ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍കുമാര്‍ ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. മലയാളികള്‍ നിറഞ്ഞ വനിതാ വോളിബോള്‍ ടീം ആദ്യ കളിയില്‍ ദക്ഷിണ കൊറിയയോടു തോറ്റു (25 17, 25 11, 25 13). ഹോക്കിയില്‍ ആതിഥേയരായ ഇന്തൊനീഷ്യയെ 8 0നു തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ആദ്യ പോരാട്ടത്തില്‍ കസറി.
പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സ്ഡ് വിഭാഗത്തിലാണു ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ വന്നത്. അപൂര്‍വി ചന്ദേല രവികുമാര്‍ സഖ്യം തായ്‌പേയിക്കും ചൈനയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്തെത്തി. വനിതാ ബാസ്‌കറ്റില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്കു തോല്‍വി.
https://www.facebook.com/Malayalivartha