ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിതാ കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പി.വി സിന്ധുവും; ഫോര്‍ബ്‌സിന്റെ പട്ടികയില്‍ സിന്ധു ഏഴാം സ്ഥാനത്ത്

ബാഡ്മിന്റണില്‍ ഇന്ത്യയുടെ അഭിമാനമായ സൂപ്പര്‍താരം പി.വി സിന്ധുവും ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിതാ കായിക താരങ്ങളുടെ പട്ടികയില്‍. ഫോര്‍ബ്‌സ് മാസികയാണ് കായിക താരങ്ങളുടെ വരുമാനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഫോര്‍ബ്‌സിന്റെ പട്ടികയില്‍ വരുമാനത്തില്‍ വനിതാ താരങ്ങളില്‍ സിന്ധു ഏഴാം സ്ഥാനത്താണ്. ബാഡ്മിന്റണില്‍ നിന്ന് മാത്രമായി സിന്ധു മൂന്നരക്കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം വിജയങ്ങളിലൂടെയും മറ്റും സ്വന്തമാക്കിയത്. സിന്ധുവിന്റെ ആകെ വരുമാനം ഏകദേശം ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ്. ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ടെന്നീസ് താരം സെറീന വില്യംസാണ് ഇപ്രാവശ്യവും വനിതാ താരങ്ങളില്‍ മുന്‍പില്‍ നില്കുന്നത്.
https://www.facebook.com/Malayalivartha