ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍, ഡ്രിബിള്‍ ട്രാപ്പ് ഷൂട്ടിംഗില്‍ പതിനഞ്ചുകാരന്‍ ഷാര്‍ദുല്‍ വിഹാന് വെള്ളിമെഡല്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. ഡ്രിബിള്‍ ട്രാപ്പ് ഷൂട്ടിംഗില്‍ പതിനഞ്ചുകാരന്‍ ഷാര്‍ദുല്‍ വിഹാന്‍ ആണ് വെള്ളിമെഡല്‍ നേടിയത്. ടെന്നീസ് വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ അനിത റെയ്ന വെങ്കല മെഡല്‍ സ്വന്തമാക്കി. സെമിയില്‍ ചൈനയുടെ ഷ്വായ് സാങ്ങിനോടാണ് അങ്കിത തോറ്റത്. ഏഷ്യന്‍ ഗെയിംസില്‍ സിംഗിള്‍സ് മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയാണ് അങ്കിത. 2010ല്‍ സാനിയ മിര്‍സയും വെങ്കലം നേടിയിരുന്നു.
അതേസമയം, പുരുഷന്‍മാരുടെ രോഹന്‍ ബൊപ്പണ്ണ ദ്വിവിജ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്റെ യൂസുകി ഷിമാബുകോറോ സഖ്യത്തെ 4-6, 6-3, 10-8 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്. സ്വര്‍ണ പ്രതീക്ഷയായ കബഡിയില്‍ ചൈനീസ് തായ്‌പേയിയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ പ്രവേശിച്ചു.
https://www.facebook.com/Malayalivartha