ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ മെഡലുറപ്പിച്ച് ഇന്ത്യ; സൈന നെഹ്‌വാള്‍ സെമിയില്‍

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ മെഡലുറപ്പിച്ച് ഇന്ത്യ. സൈന നെഹ്‌വാളിന്റെ സെമിഫൈനല്‍ പ്രവേശത്തോടെയാണ് ഇന്ത്യ മെഡലുറപ്പിച്ചത്. ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തില്‍ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്.
തായ്‌ലന്‍ഡിന്റെ ലോക നാലാം നമ്ബര്‍ താരം റാച്ചനോക്ക് ഇന്തനോണിനെയാണ് സൈന ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. സ്‌കോര്‍ 21-18, 21-16. ചൈനീസ് തായ്‌പെയിയുടെ തായ് സൂയിങ്ങാണ് സെമിയില്‍ സൈനയുടെ എതിരാളി.
https://www.facebook.com/Malayalivartha