Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ലോകകപ്പ് യോഗ്യത തേടിയിറങ്ങിയ നെതര്‍ലന്‍ഡ്‌സിനെ ഞെട്ടിച്ച് തുര്‍ക്കി

25 MARCH 2021 12:46 PM IST
മലയാളി വാര്‍ത്ത

ലോകകപ്പ് യോഗ്യത തേടിയിറങ്ങിയ നെതര്‍ലന്‍ഡ്‌സിനെ ഞെട്ടിച്ച് തുര്‍ക്കി. 2010 ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പായ ഡച്ചുകാരെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് മറികടന്നാണ് തുര്‍ക്കി വിലപ്പെട്ട മൂന്നു പോയിന്റുമായി അങ്കം കൊഴുപ്പിച്ചത്.

തുര്‍ക്കിക്കായി യില്‍തിമാസ് ഹാട്രിക് നേടി കളിയിലെ താരമായി. കാതനൊഗ്‌ലു പട്ടിക തികച്ചപ്പോള്‍ നെതര്‍ലന്‍ഡ്‌സിനായി ക്ലാസന്‍, ഡിജോങ് എന്നിവറര്‍ ആശ്വാസ ഗോള്‍ നേടി.

 



ആദ്യപകുതിയില്‍ രണ്ടുവട്ടം വല ചലിപ്പിച്ച് യില്‍തിമാസും തുര്‍ക്കിയും കളി നയിച്ചപ്പോള്‍ തുടക്കത്തിലേ വിധി നിര്‍ണയിക്കപ്പെട്ട പോലെയായി. ഇടവേള കഴിഞ്ഞ് ആദ്യ മിനിറ്റില്‍തന്നെ നെതര്‍ലന്‍ഡ്‌സ് സ്വപ്നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തി തുര്‍ക്കി ഒരു വട്ടം കൂടി ഗോള്‍ നേടിയതോടെ ലീഡ് മൂന്നിലെത്തി. 75ാം മിനിറ്റില്‍ ക്ലാസന്‍ ഒരു ഗോള്‍ മടക്കി.

തൊട്ടുപിറകെ ഡി ജോങ്ങും സ്‌കോര്‍ ചെയ്തതോടെ ഡച്ച് പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകു മുളച്ചെങ്കിലും അഞ്ചു മിനിറ്റിനിടെ എല്ലാം അവസാനിപ്പിച്ച് യില്‍തിമാസ് ഒരു വട്ടം കൂടി ഗോള്‍വല തുളച്ച് സ്‌കോര്‍ അഭേദ്യമായി ഉയര്‍ത്തി.

 



ലോക ഫുട്ബാളിലെ ഏറ്റവും മികച്ച ഇലവനുകളിലൊന്ന് ഇറങ്ങിയ മറ്റൊരു കളിയില്‍ ലോകത്തെ ഒന്നാം നമ്ബര്‍ ടീം വെയ്ല്‍സിനെ 3-1ന് തുരത്തി. കെവിന്‍ ഡി ബ്രുയിന്‍, തൊര്‍ഗന്‍ ഹസാര്‍ഡ്, ലുക്കാക്കു എന്നിവര്‍ ബെല്‍ജിയത്തിനായി ഗോള്‍ നേടിയപ്പോള്‍ വില്‍സണ്‍ വെയ്ല്‍സിന്റെ മാനംകാത്തു.

10ാം മിനിറ്റില്‍ ഗാരെത് ബെയ്‌ലും കൊണര്‍ റോബര്‍ട്‌സും ചേര്‍ന്ന് നടത്തിയ നീക്കം അതിവിദഗ്ധമായി ഹാരി വില്‍സണ്‍ ലക്ഷ്യത്തിലെത്തിച്ചതോടെ ആദ്യം ഗോള്‍ നേടിയത്. ലീഡ് പക്ഷേ, അതിവേഗം അവസാനിപ്പിച്ച് ഡി ബ്രുയിന്‍ 22ാം മിനിറ്റില്‍ സമനില കണ്ടെത്തി. ആദ്യ പകുതിയില്‍ തന്നെ ഹസാര്‍ഡ് ലീഡും നല്‍കി. രണ്ടാം പകുതിയില്‍ ലുക്കാക്കു പെനാല്‍റ്റി ഗോളാക്കി മാറ്റിയതോടെ കളി തീരുമാനമായി.

 



മെദ്‌വെദേവിന്റെ ഏക ഗോളില്‍ അസര്‍ബൈജാനെതിരെ പോര്‍ച്ചുഗല്‍ വിജയിച്ചപ്പോള്‍ യുക്രെയ്ന്‍ ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ചു. ഗ്രീസ്മാന്‍ ഫ്രാന്‍സിനായി ഗോള്‍ നേടിയപ്പോള്‍ കിംപെപ്പെയുടെ സെല്‍ഫ് ഗോള്‍ യുക്രെയ്‌ന് സമനില നല്‍കി.

 

bo

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (3 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (4 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (4 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (4 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (5 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (5 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (5 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (5 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (5 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (5 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (5 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends