വിംബിള്‍ഡണ്‍: പേസ് സഖ്യം പുറത്ത്, സാനിയാ, ബോപ്പണ്ണ സഖ്യങ്ങള്‍ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണില്‍ തിങ്കളാഴ്ച ഇന്ത്യയ്ക്ക് ആഹ്‌ളാദത്തിന്റെയും നിരാശയുടേയും ദിനം. വനിതാ ഡബിള്‍സില്‍ സാനിയാ മിര്‍സാ സഖ്യവും പുരുഷ ഡബിള്‍സില്‍ രോഹന്‍ ബോപ്പണ്ണ സഖ്യവും ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ ലിയാണ്ടര്‍ പേസ്ഡാനിയല്‍ നെസ്റ്റര്‍ സഖ്യം പുറത്തായി. അലക്‌സാണ്ടര്‍ പേയബ്രൂണോ സോറെസ് സഖ്യത്തോട് അഞ്ച് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ഇന്തോകനേഡിയന്‍ സഖ്യം കീഴടങ്ങിയത്. ആദ്യ രണ്ട് സെറ്റുകളും നഷ്ടപ്പെട്ട പേസ് സഖ്യം തുടര്‍ന്ന് രണ്ട് സെറ്റുകളിലും ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും അഞ്ചാം സെറ്റ് ആസ്ട്രിയന്‍ ബ്രസീലിയന്‍ സഖ്യം കൈപ്പിടിയിലാക്കുകയായിരുന്നു. സ്‌കോര്‍: 36 57 63 62 26.
പതിനാറാം സീഡ് അനബേല്‍ മെദിന ഗാരിഗ്യൂസ് അരാന്റ്റ്‌സാ സന്‍തോന്‍ഞാ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യയുടെ സാനിയാ മിര്‍സ സ്വിസര്‍ലണ്ടിന്രെ മാര്‍ട്ടിന ഹിംഗിസ് സഖ്യം ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്. സ്‌കോര്‍: 64 63.
മൂന്ന് മണിക്കൂര്‍ പത്തൊന്‍പത് മിനിട്ട് നീണ്ട മത്സരത്തിനൊടുവിലാണ് പോളണ്ടിന്റെ ലൂക്കസ് കുബോട്ട് ബെലാറൂസിന്രെ മാക്‌സ് മിര്‍നി സഖ്യത്തെ രോഹന്‍ ബോപ്പണ്ണ റൊമാനിയയുടെ ഫ്‌ളോറാ മെര്‍ഗിയ സഖ്യത്തെ പരാജയപ്പെടുത്താനായത്. സ്‌കോര്‍: 76(4) 67(5) 75 (5) 76 (8).
പുരുഷ ഡബിള്‍സില്‍ പരാജയപ്പെട്ടെങ്കിലും മിക്‌സഡ് ഡബിള്‍സില്‍ പേസ് സഖ്യം രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്. മാര്‍ട്ടിന ഹിംഗിസാണ് മിക്‌സഡ് ഡബിള്‍സില്‍ പേസിന്റെ കൂട്ടാളി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























