പുരുഷ വിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായ് രണ്ടാം റൗണ്ടില്‍ പുറത്തായി

പുരുഷ വിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായ് രണ്ടാം റൗണ്ടില്‍ പുറത്തായി. ഇസ്രയേലിന്റെ ഇറ്റെയ് ഷാനിയോടാണ് പരാജയപ്പെട്ടത്. കടുത്ത പോരാട്ടത്തിനൊടുവിലാണ് തരുണ്‍ദീപ് കീഴടങ്ങിയത്. സ്‌കോര്‍ 6-5.
ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു
വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് രണ്ടാം ജയം. ഹോങ്കോങ്ങിന്റെ ച്യൂങ് ങ്യാനിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-9, 21-16. ജയത്തോടെ സിന്ധു ക്വാര്‍ട്ടറില്‍ കടന്നു.
ആദ്യ സെറ്റ് അനായാസം സ്വന്തമാക്കാന്‍ സിന്ധുവിനായി. എന്നാല്‍ രണ്ടാം സെറ്റില്‍ ഹോങ്കോങ് താരം തിരിച്ചു വന്നു. ആദ്യം പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യന്‍ താരം ഉജ്വല പ്രകടനത്തോടെയാണ് വിജയം നേടിയത്.
ഹോക്കി: വനിതകള്‍ക്ക് മൂന്നാം തോല്‍വി
വനിതാ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി. പൂള്‍ എയിലെ മത്സരത്തില്‍ ഗ്രേറ്റ് ബ്രിട്ടണോട് 1-4 എന്ന സ്‌കോറിലാണ് പരാജയപ്പെട്ടത്. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഇതോടെ അടുത്ത റൗണ്ടിലേക്കുള്ള സാധ്യതങ്ങള്‍ മങ്ങി.
"
https://www.facebook.com/Malayalivartha