Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യൻ ബാഡ്മിന്റണ്‍ ഇതിഹാസം നന്ദു നടേക്കര്‍ അന്തരിച്ചു; അന്ത്യം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്

28 JULY 2021 05:02 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം നന്ദു നടേക്കര്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുണെയിലെ വസതിയിലായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. 1956-ല്‍ മലേഷ്യയില്‍ നടന്ന സെല്ലാഞ്ചര്‍ ഇന്റര്‍നാഷണല്‍ കിരീടം നേടിയതോടെ ബാഡ്മിന്റണില്‍ ആദ്യ അന്താരാഷ്ട്ര കിരീടം നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ വ്യക്തിയാണ് നന്ദു നടേക്കര്‍. ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

നൂറോളം ദേശീയ - അന്തര്‍ ദേശീയ കിരീടങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. 1954-ല്‍ നടന്ന ഓള്‍ ഇംഗ്ലണ്ട് ചാമ്ബ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്താനും അദ്ദേഹത്തിനായി.

 

 

1951-നും 1963-നും ഇടയില്‍ തോമസ് കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന നന്ദു നടേക്കര്‍ 16 സിംഗിള്‍സ് മത്സരങ്ങളില്‍ 12-ലും 16 ഡബിള്‍സ് മത്സരങ്ങളില്‍ എട്ടിലും ജയം സ്വന്തമാക്കിയിട്ടുണ്ട്. 1959, 1961, 1963 എന്നീ വര്‍ഷങ്ങളില്‍ ടൂര്‍ണമെന്റില്‍ രാജ്യത്തെ നയിക്കാനും സാധിച്ചു. 1961-ല്‍ അര്‍ജുന പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. 1965-ല്‍ ജമൈക്കയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത് നന്ദു നടേക്കര്‍ ആയിരുന്നു.

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമുദ്രോപരിതലത്തിലെ താപ വർധനവിനോട് അന്തരീക്ഷം പ്രതികരിക്കുന്നു; ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ; മഴ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ഫിഫ ലോകകപ്പ്... ഖത്തർ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും  (2 hours ago)

മന്ത്രിസഭായോഗത്തിൽ നിന്നും മുരളി മാറിനിന്നതെന്തിന്? സ്മാർട്ട് ക്രിയേഷൻസ് വക്കീൽ തെറിക്കും?  (2 hours ago)

കണ്ണീർക്കാഴ്ചയായി... അമ്മയുടെ മടിയിലിരിക്കെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം...  (2 hours ago)

ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു... മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി....  (3 hours ago)

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....  (3 hours ago)

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (3 hours ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (4 hours ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (4 hours ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (4 hours ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (5 hours ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (5 hours ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (5 hours ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (6 hours ago)

Malayali Vartha Recommends