ടോക്യോ ഒളിമ്പിക്‌സ്; വനിതാ വിഭാഗം ബോക്‌സിംഗില്‍ ഇന്ത്യയുടെ പൂജ റാണി ക്വാര്‍ടറിലെത്തി

വനിതാ വിഭാഗം ബോക്‌സിംഗില്‍ ഇന്‍ഡ്യക്ക് വീണ്ടും മെഡലിനരികെ. 75 കിലോ ഗ്രാം മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ പൂജ റാണി ക്വാര്‍ടറിലെത്തി. ക്വാര്‍ടറിലെത്തുന്ന രണ്ടാമത്തെ ഇന്‍ഡ്യന്‍ വനിതാ താരമാണ് പൂജ. ഒരു ജയം കൂടി നേടിയാല്‍ പൂജയ്ക്കും ഇന്‍ഡ്യയ്ക്കും മെഡലുറപ്പിക്കാം.
ആള്‍ജീരിയയുടെ ഇച്ച്‌രാക് ചെയ്ബിനെയാണ് റാണി തകര്‍ത്തത്. 5-0 ത്തിനായിരുന്നു ജയം. ശനിയാഴ്ച നടക്കുന്ന ക്വാര്‍ടറില്‍ ചൈനയുടെ ലി കിയാനെയാണ് പൂജ എതിരിടേണ്ടത്. നിലവിലെ ഏഷ്യന്‍ ചാംപ്യനാണ് ഈ ഹരിയാനക്കാരി. ടോക്യോയില്‍ ജയിക്കുന്ന ഇന്‍ഡ്യയുടെ മൂന്നാമത്തെ വനിതാ ബോക്‌സറാണ് പൂജ.
https://www.facebook.com/Malayalivartha