ഒളിമ്പിക്‌സില്‍ പി.വി സിന്ധു ക്വാര്‍ട്ടറില്‍

ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ സ്വപ്നങ്ങള്‍ക്കു ചിറകു നല്‍കി ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു ക്വാര്‍ട്ടറില്‍. ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സിന്ധു അവസാന എട്ടിലെത്തിയത്.
സ്‌കോര്‍ 2115, 2113. മിയക്കെതിരെ ആധികാരികമായാണ് സിന്ധുവിന്റെ വിജയം. ഹോങ് കോങ് താരം ച്യുങ് ങാനെ 219, 2116 എന്ന സ്‌കോറുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു നോക്കൗട്ട് റൗണ്ടിലെത്തിയത്.
ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ച്യുങ് കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അത് മറികടന്ന് ഇന്ത്യന്‍ താരം മത്സരം സ്വന്തമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha