വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് ആദ്യ റൗണ്ടില്‍ പുറത്ത്
വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് ആദ്യ റൗണ്ടില്‍ പുറത്തായി. അഞ്ചാം ഹീറ്റ്സില്‍ മത്സരിച്ച താരം ഏഴാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്.
മത്സരത്തില്‍ ദ്യുതി നിരാശപ്പെടുത്തി. 11.54 സെക്കന്‍ഡിലാണ് ദ്യുതി 100 മീറ്റര്‍ പൂര്‍ത്തീകരിച്ചത്. കരിയറിലെ ഏറ്റവും മികച്ച സമയമായ 11.17 സെക്കന്‍ഡിന്റെ അടുത്തെത്താന്‍ പോലും താരത്തിന് കഴിഞ്ഞില്ല.
ഹീറ്റ്സില്‍ രണ്ടുതവണ ഒളിമ്പിക് ചാമ്പ്യനായ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ െ്രെപസ് ഒന്നാമതെത്തി. വെറും 10.84 സെക്കന്‍ഡുകൊണ്ടാണ് താരം 100 മീറ്റര്‍ പൂര്‍ത്തീകരിച്ചത്.
അതേസമയം വനിതകളുടെ 60 കിലോ വിഭാഗം ബോക്സിങ്ങില്‍ ഇന്ത്യയുടെ സിമ്രാന്‍ജിത് കൗര്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. തായ്ലന്‍ഡിന്റെ സുഡാപോണ്‍ സീസോണ്‍ഡിയാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. 50 എന്ന സ്കോറിനാണ് തായ്ലന്ഡ് താരത്തിന്റെ വിജയം
മൂന്നു റൗണ്ടിലും ആധിപത്യം പുലര്‍ത്താന്‍ ടൂര്‍ണമെന്റിലെ നാലാം സീഡായ ഇന്ത്യന്‍ താരത്തിന് സാധിച്ചില്ല. അഞ്ച് ജഡ്ജസുകളും തായ്ലന്ഡ് താരത്തിന് അനുകൂലമായാണ് നിന്നത്.
മൂന്നു റൗണ്ടുകളിലുമായി സുഡാപോണ്‍ 30 പോയന്റുകള്‍ നേടിയപ്പോള്‍ സിമ്രാന്ജിതിന് 27 പോയന്റുകള്‍ മാത്രമാണ് നേടാനായത്. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചാണ് സിമ്രാന്‍ജീത് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
https://www.facebook.com/Malayalivartha