ഒളിമ്പിക്സ് ബാഡ്മിന്റണില്‍ സുവര്‍ണ പ്രതീക്ഷയായിരുന്ന പി.വി. സിന്ധുവിന് വനിതാ സിംഗിള്‍സ് സെമിയില്‍ പരാജയം... വെങ്കല മെഡലിനായുള്ള മത്സരത്തില്‍ സിന്ധു ഇന്ന് ചൈനയുടെ ഹീ ബിന്‍ജിയാവോയെ നേരിടും
ഇന്നലെ ഒളിമ്പിക്സ് ബാഡ്മിന്റണില്‍ സുവര്‍ണ പ്രതീക്ഷയായിരുന്ന പി.വി. സിന്ധുവിന് വനിതാ സിംഗിള്‍സ് സെമിയില്‍ അടിതെറ്റി. ലോക ഒന്നാം റാങ്കുകാരി ചൈനീസ് തായ് പേയ്യുടെ തായി സൂ യിംഗാണ് നിലവിലെ വെള്ളിമെഡല്‍ ജേതാവിനെ സെമിയില്‍ വീഴ്ത്തിയത്. 2118,2112 നായിരുന്നു വിജയം.
വെങ്കല മെഡലിനായുള്ള മത്സരത്തില്‍ സിന്ധു ഇന്ന് വൈകിട്ട് 5ന് ചൈനയുടെ ഹീ ബിന്‍ജിയാവോയെ നേരിടും. ബോക്സിംഗില്‍ ക്വാര്‍ട്ടറില്‍ ജയിച്ച് മെഡലുറപ്പിക്കാനിറങ്ങിയ പൂജാ റാണിയും ആദ്യ മത്സരത്തിനിറങ്ങിയ അമിത് പംഘലും തോറ്റതാണ് മറ്റൊരു തിരിച്ചടി.
ലോംഗ് ജമ്പില്‍ മലയാളി താരം എം.ശ്രീശങ്കറിന് സ്വന്തം നിലവാരത്തിനടുത്തെത്താന്‍ സാധിക്കാതെ പുറത്താവേണ്ടിവന്നു.ആവേശം കമല്പ്രീത്വനിതകളുടെ ഡിസ്കസ് ത്രോയില്‍ പ്രാഥമിക റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരിയായി ഫൈനലില്‍ ഇടംപിടിച്ച കമല്‍പ്രീത് കൗറാണ് ഇന്നലെ ഇന്ത്യയ്ക്ക് ആവേശമായത്. 64 മീറ്ററാണ് കമല്‍ കണ്ടെത്തിയ ദൂരം. നാളെയാണ് ഫൈനല്‍.
പുരുഷ ബോക്സിംഗില്‍ ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലിന് ഇറങ്ങുന്ന സതീഷ്കുമാറിന് ജയിക്കാനായാല്‍ മെഡലുറപ്പിക്കാം.
വേഗറാണി എലൈന്മൂന്ന് മെഡലുകളും ജമൈക്കക്കാര് സ്വന്തമാക്കിയ അത്ലറ്റിക്സിലെ വനിതകളുടെ 100 മീറ്ററില്‍ ഷെല്ലി ആന്‍ ഫ്രേസറെ അട്ടിമറിച്ച് എലൈന്‍ തോംപ്സണ് ഹെറാ ഈ ഒളിമ്പിക്സിലെ വേഗറാണിയായി. 10.61 സെക്കന്‍ഡിലാണ് എലൈന്‍ ഫിനിഷ് ചെയ്തത്.
" f
https://www.facebook.com/Malayalivartha