പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ കിരീടനേട്ടത്തിനൊരുങ്ങി പെണ്‍പട... .

പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ കിരീടനേട്ടത്തിനൊരുങ്ങി പെണ്‍പട... . ഇംഗ്ലണ്ടാണ് ഫൈനലില്‍ എതിരാളി. വൈകീട്ട് 5.15നാണ് കലാശപ്പോരാട്ടം.
19-ാം ജന്മദിനപ്പിറ്റേന്ന് കിരീടം നേടുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷെഫാലി വര്‍മ ലക്ഷ്യമിട്ടിരിക്കുന്നത്. ന്യുസീലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇംഗ്ലണ്ട് സെമിയില്‍ ഓസ്ട്രേലിയയെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ചാണ് എത്തുന്നത്. ശ്വേത സെഹ്രാവത്, സൗമ്യ തിവാരി എന്നിവരുടെ ഫോമാണ് ഇന്ത്യയുടെ പ്രതീക്ഷ.
സീനിയര്‍ താരങ്ങളായ ഷെഫാലി, റിച്ചാ ഘോഷ് എന്നിവര്‍ക്ക് സ്ഥിരത പുലര്‍ത്താനാവുന്നില്ലെന്നുള്ളത് പ്രധാന പ്രശ്നം. ബൗളര്‍മാരില്‍ പര്‍ഷവി ചോപ്ര തകര്‍പ്പന്‍ ഫോമിലാണ്. ഷെഫാലിയുടെ പന്തുകളും ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നു.
ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയയോട് മാത്രമാണ്് ഇന്ത്യ തോല്‍വി അറിഞ്ഞത്. സൂപ്പര്‍ സിക്സില്‍ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 14.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശ്വേത സെഹ്രാവതാണ് (45 പന്തില്‍ പുറത്താവാതെ 61) ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
" f
https://www.facebook.com/Malayalivartha