പേശീവലിവിനെ തുടര്‍ന്ന് പുറത്തിരിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം വാഷിങ്ടണ്‍ സുന്ദറിന് ഐ.പി.എല്‍ സീസണില്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇറങ്ങാനാകില്ല....

പേശീവലിവിനെ തുടര്‍ന്ന് പുറത്തിരിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം വാഷിങ്ടണ്‍ സുന്ദറിന് ഐ.പി.എല്‍ സീസണില്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇറങ്ങാനാകില്ല.
പരിക്ക് ഗുരുതരമായതിനാല്‍ ഉടന്‍ തിരിച്ചുവരവ് സാധ്യമല്ലാത്തതാണ് വില്ലനായത്. ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ ഇറങ്ങിയ താരം 15 ശരാശരിയില്‍ 60 റണ്‍സ് എടുത്തിട്ടുണ്ട്. മൂന്നു വിക്കറ്റും. 8.25 കോടി മുടക്കി താരത്തെ ടീം സ്വന്തമാക്കി.
പോയിന്റ് നിലയില്‍ പിറകിലുള്ള ഹൈദരാബാദിന് വാഷിങ്ടണ്‍ സുന്ദറുടെ മടക്കം വലിയ ആഘാതമാകും. അഞ്ചു കളികളില്‍ രണ്ടു ജയം മാത്രമുള്ള ടീം നാലു പോയിന്റുമായി ഏറ്റവും അവസാനസ്ഥാനത്തേക്കായത്.
"
https://www.facebook.com/Malayalivartha