വനിത ചാമ്പ്യന്‍സ് ലീഗില്‍ ഫൈനലിലേക്ക് മുന്നേറി ബാഴ്സലോണ വനിതകള്‍

വനിത ചാമ്പ്യന്‍സ് ലീഗില്‍ ഫൈനലിലേക്ക് മുന്നേറി ബാഴ്സലോണ വനിതകള്‍. ചെല്‍സിക്കെതിരെ ഇരുപാദങ്ങളിലുമായി 2-1ന്റെ വിജയവുമായാണ് ബാഴ്‌സ ഫൈനലില്‍ എത്തിയത്.
രണ്ടാം പാദം 1-1ന് സമനിലയില്‍ അവസാനിച്ചെങ്കിലും ആദ്യപാദത്തിലെ (10) ജയം ബാഴ്‌സയ്ക്ക് തുണയായി. മത്സരത്തില്‍ ആദ്യം ലീഡെടുത്തത് ബാഴ്‌സ വനിതകളാണ്.
63-ാം മിനിറ്റില്‍ കരോളിന്‍ ഹാന്‍സിയാണ് ബാഴ്‌സയെ മുന്നിലെത്തിച്ചത്. എന്നാല്‍ നാലു മിനിറ്റുനുള്ളില്‍ ചെല്‍സി വനിതകള്‍ തിരിച്ചടിച്ചു. ഗുരോ റെയ്റ്റന്‍ (67') ഒപ്പമെത്തിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയാണ് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ കളിക്കുന്നത്.
ആഴ്‌സണല്‍- വോള്‍വ്‌സ്ബര്‍ഗ് മത്സരത്തിലെ വിജയികളെയാണ് ബാഴ്‌സലോണ ഫൈനലില്‍ നേരിടുക.
"
https://www.facebook.com/Malayalivartha