ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍... ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത്് ടൈറ്റന്‍സിനെ നേരിടും.
ഇരുവരും തമ്മില്‍ സീസണില്‍ ആദ്യമായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്തയ്ക്കായിരുന്നു ജയം. അഹമ്മാബാദില്‍ നടന്ന മത്സരത്തില്‍ റിങ്കുസിംഗിന്റെ അവസാന ഓവറിലെ തകര്‍പ്പന്‍ പ്രകടനത്തോടെ കൊല്‍ക്കത്ത മൂന്ന് വിക്കറ്റിന് ജയിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ ഗുജറാത്തിന് പോയിന്റ് പട്ടികയില്‍ മുന്നിലെത്താന്‍ കഴിയും.
ഏഴ് കളികളില്‍ നിന്ന് 10 പോയിന്റുള്ള ഗുജറാത്ത് നിലവില്‍ രണ്ടാം സ്ഥാനത്താണ്. ആറ് പോയിന്റുള്ള കൊല്‍ക്കത്ത ഏഴാം സ്ഥാനത്തും.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് വീണ്ടും നേര്‍ക്കുനേര്‍. വൈകീട്ട് ഏഴരയ്ക്ക് ഡല്‍ഹിയുടെ മൈതാനത്താണ് മത്സരം. അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഡല്‍ഹിയും ഹൈദരബാദും നേര്‍ക്കുനേര്‍ വരുന്നത്.
"https://www.facebook.com/Malayalivartha