ചരിത്രം കുറിച്ച് അഭിലാഷ് ടോമി... ഗോള്‍ഡന്‍ ഗ്ലോബ് റേസ് .പായ് വഞ്ചിയോട്ട മത്സരത്തില്‍ ചരിത്രമെഴുതി മലയാളി നാവികന്‍ അഭിലാഷ് ടോമി

ഗോള്‍ഡന്‍ ഗ്ലോബ് റേസ് പായ്വഞ്ചിയോട്ട മത്സരത്തില്‍ ചരിത്രമെഴുതി മലയാളി നാവികന്‍ അഭിലാഷ് ടോമി. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്.
രണ്ടാമനായാണ് അഭിലാഷ് മത്സരം ഫിനിഷ് ചെയ്തത്. ഗോള്‍ഡന്‍ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി. അഭിലാഷ് ടോമിയെ സ്വീകരിക്കാന്‍ ഫ്രാന്‍സിലെ ലെ സാബ്ലെ ദെലോന്‍ നഗരത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്ര മേഖലയായ ഇവിടെ കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം അഭിലാഷ് എത്തുന്ന സമയം കൃത്യമായി പ്രവചിക്കാനായി പറ്റാത്ത അവസ്ഥയിലായിരുന്നു സംഘാടകരും. വ്യാഴാഴ്ച രാത്രി ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ വനിത കിഴ്സ്റ്റന്‍ നോയിഷെയ്ഫറിനു വന്‍ സ്വീകരണമാണു സംഘാടകര്‍ നല്‍കിയത്.
കടലില്‍ പെട്ടെന്നു കാറ്റില്ലാത്ത അവസ്ഥയുണ്ടായതോടെ അവസാനത്തെ 23 നോട്ടിക്കല്‍ മൈലുകള്‍ പിന്നിടാന്‍ കിഴ്സ്റ്റന് ഏതാനും മണിക്കൂറുകള്‍ വേണ്ടിവന്നു. വൈകുന്നേരം 7 മണിയോടെ സംഘാടകരും കുടുംബാംഗങ്ങളും ബോട്ടില്‍ ഫിനിഷിങ് ലൈനിലേക്കു പോയെങ്കിലും രാത്രിയോടെയാണ് കിഴ്സ്റ്റന്റെ വഞ്ചി 'മിനേഹാഹ' ലക്ഷ്യത്തിലെത്തിയത്.
ഹോണുകള്‍ മുഴക്കിയാണ് കിഴ്സ്റ്റനെ ബോട്ടുകള്‍ സ്വാഗതം ചെയ്തത്. തീരത്തുള്ള റസ്റ്ററന്റുകള്‍ സ്പീക്കറിലൂടെ ഹോണ്‍ ശബ്ദം മുഴക്കി. ഷാംപെയ്ന്‍ ബോട്ടിലുകള്‍ പൊട്ടിച്ച് കിഴ്സ്റ്റന്‍ വിജയലഹരി നുണഞ്ഞു. 235 ദിവസങ്ങളെടുത്താണ് കിഴ്സ്റ്റന്‍ ഫിനിഷ് ചെയ്തത്.
ഇന്ന് അഭിലാഷിനെ സ്വീകരിക്കാനും സമാനമായ ഒരുക്കങ്ങളാണ് ഫിനിഷിങ് ലൈനിലുണ്ടാവുകയെന്നു സംഘാടകര്‍ .
https://www.facebook.com/Malayalivartha