ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വിജയം... ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒമ്പത് റണ്‍സിനാണ് ഹൈദരാബാദ് കീഴടക്കിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വിജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒമ്പത് റണ്‍സിനാണ് ഹൈദരാബാദ് കീഴടക്കിയത്.
ഹൈദരാബാദ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്ക് നിശ്ചിത 20-ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഹൈദരാബാദ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്ക് ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ വാര്‍ണറെ(0)നഷ്ടമായി.
ഭുവനേശ്വര്‍ കുമാറാണ് വാര്‍ണറെ പുറത്താക്കിയത്. എന്നാല്‍ ഫിലിപ് സാള്‍ട്ടും മിച്ചല്‍ മാര്‍ഷും ഡല്‍ഹിക്കായി തകര്‍ത്തടിച്ച് കളിച്ചതോടെ വിജയപ്രതീക്ഷയുണ്ടായി. ടീം സ്‌കോര്‍ നൂറ് കടത്തിയാണ് കൂട്ടുകെട്ട് പിരിഞ്ഞത്. സാള്‍ട്ട് 35 പന്തില്‍ നിന്ന് 59 റണ്‍സെടുത്തപ്പോള്‍ മിച്ചല്‍ മാര്‍ഷ് 39 പന്തില്‍ നിന്ന് 63 റണ്‍സെടുത്തു.
ഇരുവരും പുറത്തായതോടെ ഡല്‍ഹിയുടെ താളം തെറ്റുകയും ചെയ്തു. പിന്നീട് വന്നവരെല്ലാം ചെറുത്തുനില്‍ക്കാതെ മടങ്ങി. മനീഷ് പാണ്ഡെ (1), പ്രിയം ഖാര്‍ഗ്(12), സര്‍ഫരാസ് ഖാന്‍(9) എന്നിവര്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. അവസാന ഓവറുകളിലെ അക്സര്‍ പട്ടേലിന്റെ വെടിക്കെട്ടിനും ഡല്‍ഹിയെ വിജയത്തിലെത്തിക്കാനായില്ല.
"
https://www.facebook.com/Malayalivartha