ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് വനിത-പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകും... എട്ട് മലയാളികളടക്കം 76 താരങ്ങളുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്

ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് വനിത-പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പിന് ആലപ്പുഴ റമദ ഹോട്ടലില്‍ ഇന്ന് തുടക്കം. 11 രാജ്യങ്ങളിലെയും കായികതാരങ്ങളും ഒഫീഷ്യലും എത്തി. വൈകുന്നേരം ആറിന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. മത്സരങ്ങള്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും.
ഇന്ത്യ, ഇറാന്‍, ചൈനീസ് തായ്‌പേയ്, മംഗോളിയ, ഇന്തോനേഷ്യ, കസാഖ്‌സ്താന്‍, ഉസ്ബകിസ്താന്‍, കിര്‍ഗിസ്താന്‍, ഒമാന്‍, ഫിലിപ്പീന്‍സ്, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്.
എട്ട് മലയാളികളടക്കം 76 താരങ്ങളുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. ഇന്റര്‍നാഷനല്‍ പവര്‍ലിഫ്റ്റിങ് ഫെഡറേഷന്‍ റീജനല്‍ ഘടകമായ ഇന്റര്‍നാഷനല്‍ ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ഫെഡറേഷന്‍, ദേശീയ ഫെഡറേഷനായ പവര്‍ലിഫ്റ്റിങ് ഇന്ത്യ, കേരള സ്‌റ്റേറ്റ് പവര്‍ലിഫ്റ്റിങ് അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ എല്ലാദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറുവരെയാണ് മത്സരങ്ങള്‍.
വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കായി കേരളീയ കലാരൂപങ്ങളും പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് കായല്‍യാത്രയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha