കൈക്കരുത്തില്‍ രണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തകര്‍ത്ത് പയ്യോളി സ്വദേശി മാസ്റ്റര്‍ അജിത് കുമാര്‍...

പ്ലാങ്ക് പുഷ് അപ്പ് ഒരു മിനിട്ടില്‍ 69 എണ്ണവും ലെഗ് സ്പ്ലിറ്റില്‍ ഒരു മിനുട്ടില്‍ 33 എണ്ണവുമായി മികച്ച പ്രകടനം കാഴ്ച വച്ച് മാസ്റ്റര്‍ അജിത് കുമാര്‍.
കൈക്കരുത്തില്‍ രണ്ട് ഗിന്നസ് വേള്‍ഡ് റെക്കോഡാണ് പയ്യോളി സ്വദേശി മാസ്റ്റര്‍ അജിത് കുമാര്‍ തകര്‍ത്തത്.
കോഴിക്കോട്ട് പയ്യോളി മാണ്ടിക്കോത്ത് കൂട്ടായ്മ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടാണ് മാസ്റ്റര്‍ അജിത് കുമാര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി ശ്രമം നടത്തിയത്.
ഒരു മിനിറ്റിലെ പ്ലാങ്ക് പുഷ് അപ്പ് , ലെഗ് സ്പ്ലിറ്റ് എന്നിവയിലാണ് അജിത് കുമാര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തകര്‍ക്കുന്ന പ്രകടനം കാഴ്ചവെച്ചത്. ഒരു മിനിറ്റിലെ പ്ലാങ്ക് പുഷ് അപ്പിലെ നിലവിലെ റെക്കോര്‍ഡ് ഒരുമിനുട്ടില്‍ 63 ആണ്. അത് അജിത്ത് കുമാര്‍ ഒരു മിനുട്ടില്‍ 69 എണ്ണം ആക്കി ഉയര്‍ത്തിയാണ് റെക്കോര്‍ഡിനെ മറികടന്നത്.
ലെഗ് സ്പ്ലിറ്റില്‍ നിലവിലെ റെക്കോര്‍ഡ് ഒരു മിനുട്ടില്‍ 17 ആണ് റെക്കോര്‍ഡ്. അത് അജിത്ത് കുമാര്‍ 33 എണ്ണം ആക്കി ഉയര്‍ത്തിയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 25 വര്‍ഷമായി മാര്‍ഷ്യല്‍ ആര്‍ട്‌സ് രംഗത്തുള്ള അജിത് കുമാര്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നുണ്ട്. ഈ ഇനങ്ങളില്‍ ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ്, എഷ്യന്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha