ദേശീയ സ്‌കൂള്‍ മീറ്റിന് വേദി; സന്നദ്ധതയറിച്ച് കേരളം

ദേശീയ സ്‌കൂള്‍ മീറ്റിന് വേദിയാകാനുള്ള കേരളത്തിന്റെ തീരുമാനം സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനെ അറിയിച്ചു. തീയതി, സ്ഥലം എന്നിവ കാണിച്ച് മീറ്റ് നടത്താന്‍ സന്നദ്ധമാണെന്ന കത്ത് വെള്ളിയാഴ്ച ഔദ്യോഗികമായി സര്‍ക്കാര്‍ ഫെഡറേഷനു കൈമാറും.
കോഴിക്കോടാണ് മീറ്റിന് ആതിഥ്യമരുളുക. ജനുവരി 24 അല്ലെങ്കില്‍ 25ന് മീറ്റ് ആരംഭിക്കാനാണ് ധാരണയായത്. സംസ്ഥാന കലോത്സവംകൂടി കണക്കിലെടുത്താകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. വ്യാഴാഴ്ചയാണ് മീറ്റ് നടത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്. തുടര്‍ന്ന് സ്‌പോര്‍ട്‌സ് കൌണ്‍സില്‍ പ്രസിഡന്റ്കൂടിയായ അഞ്ജു ബോബി ജോര്‍ജ് ഇക്കാര്യം ഫെഡറേഷന്‍ അധികൃതരെ അറിയിച്ചു. തീരുമാനം അംഗീകരിച്ച ഫെഡറേഷന്‍ സംസ്ഥാനത്തിന് താല്‍പ്പര്യമുള്ള തീയതിയും വേദിയും തെരഞ്ഞെടുക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വെള്ളിയാഴ്ച ഔദ്യോഗികമായി കത്തു നല്‍കാന്‍ തീരുമാനമായത്. സാഫ് ഗെയിംസ് തുടങ്ങുന്നതിനാല്‍ ജനുവരിയില്‍ത്തന്നെ മീറ്റ് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
ഇതേസമയം മീറ്റിന് ഗോവയും തയ്യാറായിരുന്നുവെന്നാണ് വിവരം. സമ്മതം അറിയിച്ചുള്ള ഗോവയുടെ കത്തിനു മുമ്പെ കേരളം നിലപാട് അറിയിച്ചതും സഹായകരമായി. വേദി, തീയതി തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനം ഔദ്യോഗികമായി വിവരം കൈമാറിയാല്‍ മാത്രമേ ഫെഡറേഷന് രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്കു കടക്കാനാകൂ. മീറ്റില്‍ പങ്കാളിയാകുന്ന സംസ്ഥാനങ്ങളെ ഇക്കാര്യങ്ങള്‍ അറിയിക്കുകയും വേണം.
സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തതോടെ നീണ്ടദിവസത്തെ അനിശ്ചിതത്വത്തിനാണ് വിരാമമായത്. മഹാരാഷ്ട്ര മീറ്റ് നടത്തിപ്പില്‍നിന്നു പിന്മാറിയതോടെ മുന്നോട്ടുവന്ന കേരളം ചുവടുമാറ്റുകയായിരുന്നു. ഇതോടെയാണ് മീറ്റ് നടത്തിപ്പ് അനിശ്ചിതത്വത്തിലായത്. വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ പുനരാലോചനയ്ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha