കണ്ണീരോടെ മടക്കം... വനിതാ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ മാര്‍ത്തയ്ക്ക് നിരാശയോടെ മടക്കം...

വനിതാ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ മാര്‍ത്തയ്ക്ക് നിരാശയോടെ മടക്കം. അവസാന ലോകകപ്പിനിറങ്ങിയ ബ്രസീലിന്റെ ഇതിഹാസ താരത്തിന് കണ്ണീരോടെയാണ് മടങ്ങേണ്ടിവന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ജമൈക്കയോട് സമനില വഴങ്ങി ബ്രസീല്‍ പുറത്തായപ്പോള്‍ മുപ്പത്തേഴുകാരിയുടെ സ്വപ്നംകൂടിയാണ് തകര്‍ന്നു പോയത്. ആറ് ലോകകപ്പ് കളിച്ചിട്ടും കിരീടം നേടാനായില്ല.
2003ല്‍ ആദ്യമായി ലോകകപ്പ് കളിച്ച മാര്‍ത്ത ഗോളടിയില്‍ മുന്നിലാണ്. ആകെ 17 ഗോളാണ് ലോകകപ്പില്‍ നേടിയത്.ഇക്കുറി അവസാന ലോകകപ്പായിരിക്കുമെന്ന് ടൂര്‍ണമെന്റിനുമുമ്പുതന്നെ ബ്രസീലുകാരി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് കളിയിലും ബ്രസീല്‍ കോച്ച് പിയ സുന്ദഗെ മാര്‍ത്തയ്ക്ക് കാര്യമായി അവസരങ്ങളും നല്‍കിയിട്ടുണ്ടായിരുന്നു. ജമൈക്കയുമായുള്ള ആദ്യ പകുതിയില്‍ കളത്തിലുണ്ടായി. പക്ഷെ, വേഗവും കൃത്യതയും നഷ്ടമായിരുന്നു. കളി തീരാന്‍ 10 മിനിറ്റ് ശേഷിക്കെ കോച്ച് മാര്‍ത്തയെ പിന്‍വലിക്കുകയാണുണ്ടായത്.
"
https://www.facebook.com/Malayalivartha