Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

 വെസ്റ്റ് ഇന്‍ഡീസിനെതിരായ തുടര്‍ച്ചയായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി....

07 AUGUST 2023 07:41 AM IST
മലയാളി വാര്‍ത്ത

വെസ്റ്റ് ഇന്‍ഡീസിനെതിരായ തുടര്‍ച്ചയായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ഇത്തവണ രണ്ട് വിക്കറ്റിനാണ് വിന്‍ഡീസിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയും ചെയ്തു.

അര്‍ധസെഞ്ചുറി നേടി തകര്‍ത്തടിച്ച നിക്കോളാസ് പൂരാനാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി. ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് 2-0 ന് മുന്നിലെത്തി. 153 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ പിഴവ് സംഭവിച്ചു.



ആദ്യ ഓവറില്‍ തന്നെ ബ്രാന്‍ഡണ്‍ കിങ്ങിനെയും ജോണ്‍സണ്‍ ചാള്‍സിനെയും മടക്കി ഇന്ത്യന്‍ നായകന്‍ വിന്‍ഡീസിന് തിരിച്ചടി സമ്മാനിച്ചു. ആദ്യ പന്തില്‍ കിങ്ങിനെ (0) മടക്കിയ ഹാര്‍ദിക് നാലാം പന്തില്‍ ചാള്‍സിനെ (2) പുറത്താക്കി. നാലാം ഓവറില്‍ അര്‍ഷ്ദീപ് കൈല്‍ മായേഴ്സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ വിന്‍ഡീസ് 32 ന് മൂന്നുവിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. മായേഴ്സ് 15 റണ്‍സാണ് നേടിയത്.

പക്ഷേ നിക്കോളാസ് പൂരാന്‍ ആക്രമിച്ച് കളിക്കാനാരംഭിച്ചതോടെ വിന്‍ഡീസ് ക്യാമ്പില്‍ പ്രതീക്ഷ വന്നു. ആദ്യ ആറോവറില്‍ തന്നെ 61 റണ്‍സാണ് ടീം അടിച്ചെടുത്തത്. ബിഷ്ണോയ് ചെയ്ത ആറാം ഓവറില്‍ പൂരാന്‍ ഒരു സിക്സും മൂന്ന് ഫോറുമടക്കം 18 റണ്‍സ് അടിച്ചെടുത്തു. താരം വെറും 29 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി കുറിച്ച് വിന്‍ഡീസിന് വിജയപ്രതീക്ഷ സമ്മാനിച്ചു.



റോവ്മാന്‍ പവലിനൊപ്പം മികച്ച കൂട്ടുകെട്ടുമായി പൂരാന്‍ മുന്നേറി. എന്നാല്‍ പവലിനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ വിന്‍ഡീസിന് തിരിച്ചടി നല്‍കി. പിന്നാലെ വന്ന ഷിംറോണ്‍ ഹെറ്റ്മെയര്‍ പൂരാന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ അപകടകരമായ രീതിയില്‍ ബാറ്റുചെയ്യുകയായിരുന്ന പൂരാനെ മുകേഷ് കുമാര്‍ പുറത്താക്കി. പൂരാന്റെ അതിശക്തമായ ഷോട്ട് സഞ്ജു സാംസണ്‍ കൈയ്യിലൊതുക്കി. 40 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്സിന്റെയും സഹായത്തോടെ 67 റണ്‍സെടുത്താണ് പൂരാന്‍ പുറത്തായത്.


പിന്നാലെ വന്ന റൊമാരിയോ ഷെപ്പേര്‍ഡിനെ (0) അക്ഷര്‍ പട്ടേല്‍ റണ്‍ ഔട്ടാക്കുകയും ജേസണ്‍ ഹോള്‍ഡറെ (0) ചാഹല്‍ പുറത്താക്കുകയും ചെയ്തതോടെ വിന്‍ഡീസ് പതറി. അതേ ഓവറില്‍ ഹെറ്റ്മെയര്‍ കൂടി വീണതോടെ വിന്‍ഡീസ് ക്യാമ്പില്‍ നിരാശ പരന്നു. 22 റണ്‍സെടുത്ത ഹെറ്റ്മെയറെ ചാഹല്‍ വിക്കറ്റിന മുന്നില്‍ കുടുക്കുകയായിരുന്നു. ഇതോടെ വിന്‍ഡീസ് 126 ന് നാല് എന്ന സ്‌കോറില്‍നിന്ന് 129 ന് എട്ട് എന്ന നിലയിലേക്ക് കൂപ്പുകുത്തി. മൂന്ന് റണ്‍സിനിടെ നാല് വിക്കറ്റാണ് വീണത്.

എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ അല്‍സാരി ജോസഫും അകിയേല്‍ ഹൊസെയ്നും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പതിയെ റണ്‍സ് കണ്ടെത്തി ഇരുവരും വിന്‍ഡീസ് ക്യാമ്പില്‍ പ്രതീക്ഷ കാത്തു. മുകേഷ് കുമാര്‍ ചെയ്ത 19-ാം ഓവറില്‍ അല്‍സാരി ജോസഫും അകിയെല്‍ ഹൊസെയ്നും ചേര്‍ന്ന് ടീമിന് വിജയം സമ്മാനിച്ചു. ഏഴുപന്തുകള്‍ ശേഷിക്കെയാണ് വിന്‍ഡീസിന്റെ വിജയം.

ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. അര്‍ഷ്ദീപും മുകേഷും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ തിലക് വര്‍മ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായി തിളങ്ങാനായില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (4 hours ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (5 hours ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (5 hours ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (6 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (8 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (9 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (10 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (10 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (10 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (10 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (10 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (10 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (10 hours ago)

Malayali Vartha Recommends