ബോക്‌സിംഗ് താരം ഹൊവാര്‍ഡ് ഡേവിസണ്‍ അന്തരിച്ചു

1976 ലെ ഒളിമ്പിക്‌സ് ബോക്‌സിംഗ് സ്വര്‍ണ ജേതാവായ ഹൊവാര്‍ഡ് ഡേവിസണ്‍ അന്തരിച്ചു. 76 ലെ ഒളിമ്പിക്‌സിന്റെ 40-ാം വാര്‍ഷികാഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് 59 വയസുകാരനായ ഡേവിസണ്‍ അന്തരിച്ചത്. ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
സഹോദരന്‍ കെന്നിയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ഹൃദയാഘാതംമൂലം അമ്മ മരിച്ച് ദിവസങ്ങള്‍ക്കകമാണ് 76 ലെ ഒളിമ്പിക്‌സില്‍ ഹൊവാര്‍ഡ് മത്സരിക്കുന്നതും സ്വര്‍ണം നേടുന്നതും. ഈ മിന്നും പ്രകടനമാണ് അദ്ദേഹത്തെ താരമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha