Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഈ നേട്ടം മറക്കില്ല... ചെസില്‍ വീണ്ടും ഇന്ത്യയ്ക്ക് അവിശ്വസനീയമായ വിജയം; കൊനേരു ഹംപിക്ക് രണ്ടാം തവണയും ലോക റാപ്പിഡ് ചെസ് കിരീടം

30 DECEMBER 2024 08:52 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ കൊനേരു ഹംപി ലോക റാപിഡ് ചെസ് വനിതാ വിഭാഗത്തില്‍ കിരീടമണിഞ്ഞു. 37-ാം വയസിലാണ് കൊനേരു ഹംപി രണ്ടാമത്തെ തവണ കിരീടം സ്വന്തമാക്കുന്നത്. ഏഴ് വയസുകാരിയുടെ അമ്മ കൂടിയാണ് കൊനേരു ഹംപി.

അങ്ങനെ ദൊമ്മരാജു ഗുകേഷിനു പിന്നാലെ ഇന്ത്യയിലേക്ക് മറ്റൊരു ചെസ് കിരീടം കൂടി ലഭിച്ചു. ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ നടന്ന ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടം നേടി. 11-ാം റൗണ്ടില്‍ ഇന്‍ഡൊനീഷ്യയുടെ ഐറിന്‍ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തിയാണ് 8.5 പോയന്റോടെ ഹംപിയുടെ കിരീടനേട്ടം.

2019-ല്‍ മോസ്‌കോയില്‍ കിരീടം നേടിയ ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. ചൈനയുടെ യു വെന്‍യുന് ശേഷം രണ്ടു തവണ ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുന്ന താരമെന്ന നേട്ടവും ഹംപിക്ക് സ്വന്തമായി.

കരിയറില്‍ ഉടനീളം റാപ്പിഡ് ചാമ്പ്യന്‍ഷിപ്പുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത താരമാണ് ഹംപി. 2012-ല്‍ മോസ്‌കോയില്‍ നടന്ന റാപ്പിഡ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും കഴിഞ്ഞ വര്‍ഷം ഉസ്ബെക്കിസ്താനിലെ സമര്‍കണ്ടില്‍ വെള്ളിയും നേടിയിട്ടുണ്ട്.

ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ് വനിതാവിഭാഗത്തിലാണ് ഇന്ത്യയുടെ കൊനേരു ഹംപി ജേതാവായത്. 15 മിനിറ്റ് സമയക്രമത്തിലുള്ള വേഗ ചെസ് മത്സരമാണ് റാപിഡ്. മുപ്പത്തിയേഴുകാരി ഹംപിയുടെ രണ്ടാം ലോക റാപിഡ് ചെസ് കിരീടമാണിത്.

2019ലും ഹംപി ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ചൈനയുടെ ഡിങ് ലിറനെ തോല്‍പിച്ചു കൗമാരതാരം ഡി.ഗുകേഷ് ലോക ചെസ് ചാംപ്യനായി ആഴ്ചകള്‍ക്കകം ഹംപിയിലൂടെ മറ്റൊരു നേട്ടംകൂടി സ്വന്തമാക്കാനായത് ഇന്ത്യന്‍ ചെസിന് അഭിമാനമുഹൂര്‍ത്തമായി. ഓപ്പണ്‍ വിഭാഗത്തില്‍ റഷ്യയുടെ പതിനെട്ടുകാരന്‍ വോളോദര്‍ മുര്‍സിനാണ് ജേതാവ്.

''ചാംപ്യന്‍ഷിപ്പിനെത്തുമ്പോള്‍ ഞാന്‍ മാനസികമായി പ്രയാസത്തിലായിരുന്നു. കളിയില്‍നിന്നു വിരമിക്കണോ എന്നു പോലും ആലോചിച്ചു. ഈ വിജയം ഏറെ മധുരിക്കുന്നതാണ്. ഏറ്റവും താഴെത്തട്ടില്‍നിന്നു പോരാടാനും വീണ്ടും ചെസിലേക്കു തിരിച്ചുവരാനും ഇത് ഊര്‍ജം നല്‍കും'' ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം ജേതാവായ ശേഷം ഇന്ത്യയുടെ കൊനേരു ഹംപി പറഞ്ഞു. ഹംപിയുടെ കരിയറിലെ രണ്ടാമത്തെ വനിതാ റാപിഡ് കിരീടമാണിത്. ഇത്തവണ, 11 റൗണ്ടില്‍നിന്ന് 8.5 പോയിന്റ് നേടിയാണ് ഹംപി ജേതാവായത്. 2019ലും ചാംപ്യനായിരുന്ന ഹംപി ഒന്നിലധികം തവണ ഈ കിരീടം നേടുന്ന രണ്ടാമത്തെ വനിതയാണ്.

ആദ്യ റൗണ്ടിലെ തോല്‍വിക്കു ശേഷമാണ് ഹംപിയുടെ ശക്തമായ തിരിച്ചുവരവ്. ഏഴു ഗെയിമുകള്‍ വിജയിച്ച ഹംപി 3 കളി സമനിലയാക്കി. 2024ലെ ഫിഡെ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ രണ്ടാമതെത്തിയശേഷം മോശം ഫോമിലായിരുന്ന ഹംപിയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ചൈനീസ് ഗ്രാന്‍ഡ്മാസ്റ്റര്‍ ജൂ വെന്‍ജുന്‍ രണ്ടാമതും റഷ്യയുടെ കാറ്റരിനാ ലാഗ്‌നോ മൂന്നാമതുമെത്തി. റഷ്യയുടെ വോളോദര്‍ മുര്‍സിനാണ് ഓപ്പണ്‍ വിഭാഗത്തില്‍ ചാംപ്യന്‍.

പരാജയമറിയാതെ കളിച്ച ഈ പതിനെട്ടുകാരന്‍ 13 റൗണ്ടില്‍നിന്ന് 10 പോയിന്റ് നേടി. ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ ലോക റാപിഡ് ചാംപ്യനാണ് മുര്‍സിന്‍. 59ാം സീഡായ മുര്‍സിന്‍ മറ്റുപല പ്രമുഖരെയും തോല്‍പിച്ചാണ് ഈ നേട്ടം കൈവരിച്ചത്. റഷ്യക്കാരായ അലക്‌സാണ്ടര്‍ ഗ്രിഷൂക്ക് രണ്ടാംസ്ഥാനവും യാന്‍ നീപോംനീഷി മൂന്നാം സ്ഥാനവും നേടി. 9 പോയിന്റു നേടിയ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്‌സി അഞ്ചാമതെത്തി. ഡ്രസ് കോഡ് തെറ്റിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്നു മുന്‍ ലോക ചാംപ്യനും ഒന്നാം നമ്പര്‍ താരവുമായ മാഗ്‌നസ് കാള്‍സന്‍ പിന്മാറിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (3 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (21 minutes ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (2 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (3 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (4 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (4 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (4 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (6 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (8 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (9 hours ago)

Malayali Vartha Recommends