ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്...

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്. പാകിസ്താനെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. വൈഭവും സഞ്ജുവുമടക്കം കരുത്തുറ്റ ബാറ്റിങ് നിരയാണ് ഇന്ത്യയുടെത്.
കടലാസിലും കളിക്കളത്തിലും കരുത്ത് ഇന്ത്യക്കാണ്. സമീപകാലത്ത് ടി-20 ക്രിക്കറ്റിൽ ഇന്ത്യ മിന്നുന്ന ഫോമിലുമാണ്. ഗെയിംസിൽ കളിക്കാൻ ആകെ അവസരം ലഭിച്ച സെമിഫൈനലിൽ ശ്രീലങ്കയ്ക്കെതിരേ ടീം ഇന്ത്യ അത് തെളിയിച്ചതാണ്. പാകിസ്താനെതിരേ 14-3ന്റെ വിജയ റെക്കോഡാണ് ഈ ഫോർമാറ്റിലുള്ളത്. സെമിയിൽ ലങ്കയെ തകർത്തെറിഞ്ഞാണ് ഇന്ത്യ ഫൈനൽ ടിക്കറ്റെടുത്തത്.
24 റൺസിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്ക 45 റൺസിന് പുറത്തായി. ജസ്പ്രീത് ബുംറ, അക്ഷർ പട്ടേൽ, അഭിഷേക് ശർമ എന്നിവർ രണ്ട് വീതം വിക്കറ്റെടുക്കുകയും ചെയ്തു.
ഇന്ത്യ: വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, തിലക് വർമ്മ, ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ
"
https://www.facebook.com/Malayalivartha
























