സങ്കടക്കാഴ്ചയായി... കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം

സങ്കടക്കാഴ്ചയായി... കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം. കാസർകോട് വെസ്റ്റ് എളേരി വരക്കാട് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന മദ്ധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്‌ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ജെയ്‌സൺ എന്നയാളും കുടുംബവും താമസിക്കുന്ന വാടക വീടിന് മുകളിലേക്കാണ് വണ്ടി മറിഞ്ഞ് വീണത്.
വാഹനം ഇറക്കത്തിൽ നിയന്ത്രണം വിട്ട് വീടിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു. ട്രാക്‌ടറിന്റെ ക്രെയിൻ വീടിന്റെ ടെറസിൽ തട്ടി നിന്നതുകൊണ്ട് വൻ ദുരന്തം ഒഴിവായി. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദേവേന്ദ്രയെയും മനാസറിനെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പ്രദേശത്ത് നേരത്തെയും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു. അപായ സൂചനകളില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നുമാണ് നാട്ടുകാരുടെ ആരോപണം.
"https://www.facebook.com/Malayalivartha























