Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

നീ​ണ്ട പ്ര​വാ​സ​ ജീ​വി​തത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ ദ​മ്മാ​മി​ൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു...

03 OCTOBER 2026 08:11 AM IST
മലയാളി വാര്‍ത്ത

നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യാ​നാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നായി ഒ​രു​ങ്ങു​ന്ന​തി​നി​ടെ ദ​മ്മാ​മി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച കൊ​ല്ലം വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി സു​രേ​ഷി​ന്റെ (51) മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്ക​രി​ച്ചു. കഴിഞ്ഞ മാസം 18നാ​ണ് സു​രേ​ഷ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ദ​മ്മാ​മി​ൽ മ​ല​യാ​ളി​യാ​യ തൊ​ഴി​ലു​ട​മ​യു​ടെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു സു​രേ​ഷ്. പി​ന്നീ​ട് തൊ​ഴി​ൽ​സ്ഥാ​പ​നം മാ​റി​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി എ​ക്സി​റ്റ് നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ, മു​ൻ തൊ​ഴി​ലു​ട​മ പാ​സ്‌​പോ​ർ​ട്ട് തി​രി​കെ ന​ൽ​കാ​തെ കൈ​വ​ശം വെ​ച്ചു​വെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്റെ ആ​രോ​പ​ണമുള്ളത്.

സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജ​ഹാ​ൻ ക​രു​നാ​ഗ​പ്പ​ള്ളി മു​ഖേ​ന പാ​സ്‌​പോ​ർ​ട്ട് തി​രി​കെ ല​ഭി​ക്കു​ന്ന​തി​നാ​യി മു​ൻ തൊ​ഴി​ലു​ട​മ​യെ സ​മീ​പി​ച്ചെ​ങ്കി​ലും പാ​സ്‌​പോ​ർ​ട്ട് ത​ന്റെ കൈ​വ​ശ​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. ചി​ല സാ​മ്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ദ​മ്മാ​മി​ൽ നേ​രി​ട്ട് എ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി പ​ല​ത​വ​ണ ഒ​ത്തു​തീ​ർ​പ്പ് ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ലെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്. ഇ​തി​നി​ടെ എ​ക്സി​റ്റ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​റാ​യ​തും പാ​സ്‌​പോ​ർ​ട്ട് ല​ഭി​ക്കാ​ത്ത​തും സു​രേ​ഷി​നെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ക്കി​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​റ​യു​ന്നു.
എ​ക്സി​റ്റ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ദി​വ​സം സു​രേ​ഷ് കു​ഴ​ഞ്ഞു​വീ​ഴു​ക​യും തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്ത​താ​യി കു​ടും​ബം . മ​ര​ണ​ശേ​ഷ​മാ​ണ് മു​ൻ തൊ​ഴി​ലു​ട​മ പാ​സ്‌​പോ​ർ​ട്ട് കൈ​മാ​റി​യ​തെ​ന്നും കു​ടും​ബം .ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​സ് വ​ക്ക​ത്തി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ സു​രേ​ഷി​ന്റെ ഭൗ​തി​ക​ശ​രീ​രം നാ​ട്ടി​ലെ​ത്തി​ച്ച് ചൊ​വ്വാ​ഴ്ച​യാ​ണ് സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം... ഹിമാചൽ പ്രദേശിൽ നിന്ന് 600 മെഗാവാട്ട് വൈദ്യുതി, നിയന്ത്രണങ്ങൾ നീക്കാമെന്ന പ്രതീക്ഷയോടെ കെഎസ്ഇബി  (13 minutes ago)

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ തിളങ്ങി ഇന്ത്യ...  (40 minutes ago)

നീ​ണ്ട പ്ര​വാ​സ​ ജീ​വി​തത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ ദ​മ്മാ​മി​ൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു...  (55 minutes ago)

പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി‌  (1 hour ago)

സങ്കടക്കാഴ്ചയായി... കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം  (1 hour ago)

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ നേതൃപദവിയും സാമ്പത്തിക ഉണർവ്വും  (2 hours ago)

ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കി... ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം...  (2 hours ago)

സ്വർണ്ണക്കൊയ്ത്തുമായി ഇന്ത്യ... ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യ നേടിയത് ആറ് സ്വർണം....  (2 hours ago)

  ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ... രാവിലെ ആറു മുതൽ വൈകീട്ട് ആറു മണി വരെയാണ് ഹർത്താൽ, അവശ്യ സർവീസുകളെയും, വാഹനങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കി  (2 hours ago)

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (10 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (10 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (10 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (10 hours ago)

Malayali Vartha Recommends