Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

റിയോ ഒളിമ്പിക്‌സ്: ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയം; ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി

10 AUGUST 2016 11:08 AM IST
മലയാളി വാര്‍ത്ത

ജര്‍മ്മനിക്കെതിരെ അവസാന നിമിഷ തോല്‍വി വഴങ്ങി 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ തിരിച്ചുവന്നു. മലയാളി താരവും ഇന്ത്യന്‍ നായകനുമായ എസ് ശ്രീജേഷിന്റെ എണ്ണംപറഞ്ഞ സേവുകള്‍ തുണയായപ്പോള്‍ റിയോ ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് നിര്‍ണായക വിജയം. അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി.

മണിപ്പൂരി താരം ചിന്‍ഗ്ലന്‍സാന കന്‍ഗുജത്തിലൂടെ എട്ടാം മിനിട്ടില്‍ മുന്നിലെത്തിയ ഇന്ത്യ, മറ്റൊരു മണിപ്പൂരി താരം കൊതജിത് ഖഡന്‍ഗ്ബാമിലൂടെ മൂന്നാം ക്വാര്‍ട്ടറില്‍ ലീഡുയര്‍ത്തി. എന്നാല്‍ ഗോണ്‍സാലോ പെല്ലറ്റിലൂടെ തിരിച്ചടിച്ച അര്‍ജന്റീന, അവസാന നിമിഷം വരെ സമനിലയ്ക്കായി കിണഞ്ഞു പരിശ്രമിച്ചു. അര്‍ജന്റീനയുടെ ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്ത ഇന്ത്യ ഇടയ്ക്ക് പ്രത്യാക്രമണങ്ങളും സംഘടിപ്പിച്ചു. ഇതിനിടയില്‍ അര്‍ജന്റീന ഗോളിനടുത്തെത്തിയെങ്കിലും ശ്രീജേഷിനെ മറികടക്കാന്‍ പെല്ലറ്റിനും കൂട്ടര്‍ക്കും സാധിച്ചില്ല. 

ആദ്യ മല്‍സരത്തില്‍ അയര്‍ലന്‍ഡിനെ 2-1ന് തോല്‍പ്പിച്ച ഇന്ത്യ കഴിഞ്ഞദിവസം ഇതേ സ്‌കോറിന് നിലവിലെ ഒളിംപിക്‌സ് ജേതാക്കളായ ജര്‍മ്മനിയോട് തോറ്റിരുന്നു. മല്‍സരം അവസാനിക്കാന്‍ മൂന്നു സെക്കന്‍ഡ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഇന്ത്യയ്‌ക്കെതിരെ ജര്‍മ്മനി വിജയഗോള്‍ നേടിയത്. ഇത്തവണ ഒളിംപിക്‌സില്‍ ഇന്ത്യ നേടിയ അഞ്ചു ഗോളുകളില്‍ നാലെണ്ണവും പെനാല്‍റ്റി കോര്‍ണറിലൂടെയാണെന്നതാണ് പ്രധാന സവിശേഷത. കഴിഞ്ഞ കാലങ്ങളില്‍ പ്രധാന ദൗര്‍ബല്യമായിരുന്ന പെനാല്‍റ്റി കോര്‍ണര്‍ കണ്‍വെര്‍ഷനില്‍ ഇന്ത്യ ഏറെ മെച്ചപ്പെട്ടതായാണ് ഒളിംപിക്‌സ് മല്‍സരങ്ങള്‍ നല്‍കുന്ന സൂചന. 

രണ്ടു വിജയങ്ങള്‍ ഉള്‍പ്പടെ ആറു പോയിന്റുള്ള ഇന്ത്യ പൂള്‍ ബിയില്‍ രണ്ടാം സ്ഥാനത്താണ്. ആറു ടീമുകള്‍ മല്‍സരിക്കുന്ന ഒരു പൂളില്‍നിന്ന് നാലു ടീമുകളാണ് ക്വാര്‍ട്ടറിലെത്തുക. വ്യാഴാഴ്ച നെതര്‍ലന്‍ഡ്‌സിനെതിരെയും വെള്ളിയാഴ്ച കാനഡയ്‌ക്കെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മല്‍സരങ്ങള്‍. ഗ്രൂപ്പില്‍ ജര്‍മ്മനിയാണ് ഇപ്പോള്‍ ഒന്നാമത്. നെതര്‍ലന്‍ഡ്‌സ് മൂന്നാം സ്ഥാനത്തും അര്‍ജന്റീന നാലാം സ്ഥാനത്തുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (8 minutes ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (11 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (42 minutes ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (57 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (2 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (2 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (2 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (2 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (3 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (3 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (3 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (3 hours ago)

Malayali Vartha Recommends