Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ദാരിദ്ര്യത്തില്‍ നിന്നും സ്വര്‍ണകുതിപ്പ്; 'പാരലിമ്പ്യന്‍' മാരിയപ്പന്‍: ഇന്ത്യന്‍ കായിക ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട പേര് 

10 SEPTEMBER 2016 04:29 PM IST
മലയാളി വാര്‍ത്ത

പേരിലെ തങ്കവേലുവിനെ പത്തരമാറ്റ് തങ്കമാക്കി മാറ്റിയ മാരിയപ്പന് 120 കോടി ഇന്ത്യന്‍ ജനതയുടെ പ്രണാമം.
താങ്കള്‍ നേടിയ സ്വര്‍ണ്ണത്തിന് വജ്രത്തേക്കാള്‍ തിളക്കം. വൈകല്യങ്ങള്‍ ഉള്ളവരെ മാറ്റി നിര്‍ത്തുമ്പോള്‍ ജീവിത പ്രതിസന്ധികളുടെ മേല്‍ ഹൈജംപ് ചാടുകയാണ് മാരിയപ്പന്‍ ചെയ്തത്. റിയോ പാരാലിമ്പിക്‌സ് ഹൈജമ്പില്‍ സ്വര്‍ണനേട്ടത്തോടെ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ തന്റെ പേര് എഴുതി ചേര്‍ത്തിരിക്കുകയാണ് മാരിയപ്പന്‍ തങ്കവേലു എന്ന തമിഴ്‌നാട്ടുകാരന്‍. പാരാലിമ്പിക്‌സ് ഹൈജമ്പില്‍ സ്വര്‍ണ നേടുന്ന ആദ്യ ഇന്ത്യക്കാരന്‍. പാരാലിമ്പിക്‌സിലെ ഇന്ത്യന്‍ ചരിത്രത്തില്‍ സ്വര്‍ണം കൊയ്യുന്ന മൂന്നാമത്തെ കായിക താരം.
കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ 1.89 മീറ്റര്‍ ചാടിയായിരുന്നു ചരിത്ര സ്വര്‍ണത്തിലേക്കുള്ള മാരിയപ്പന്റെ കുതിപ്പ്. തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ ഒരു ദരിദ്ര കുടംബത്തിലാണ് 22കാരനായ മാരിയപ്പന്റെ ജനനം. അമ്മ പച്ചക്കറി വില്‍പ്പന നടത്തുന്നു.
ഇഷ്ടിക ചുമക്കുന്ന ജോലിയായിരുന്നു ആദ്യം സരോജയ്ക്ക്. നെഞ്ചുരോഗം പിടികൂടിയപ്പോള്‍ ആ ജോലി ഉപേക്ഷിച്ചു. പിന്നെ മകന്‍ ആരില്‍ നിന്നോ കടംവാങ്ങി നല്‍കിയ 500 രൂപ കൊണ്ട് പച്ചക്കറി വില്‍പ്പന ആരംഭിക്കുകയായിരുന്നുവെന്ന് സരോജ പറയുന്നു.
എവിഎസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ നിന്നും ബിബിഎ പൂര്‍ത്തിയാക്കിയിട്ടുണ്ട് മാരിയപ്പന്‍. അവിടത്തെ കായിക വിഭാഗം മേധാവിയാണ് മാരിയപ്പനിലെ ഹൈജമ്പറെ കണ്ടെത്തുന്നത്. കോളേജിലെ 'ഡു ഓര്‍ ഡൈ' ക്ലബിലും മാരിയപ്പന്‍ അംഗമായിരുന്നു. ക്ലബ് പ്രവര്‍ത്തനങ്ങള്‍ മാരിയപ്പനിലെ കായിക താരത്തിന് ഏറെ പ്രചോദനമേകി.
പിന്നീട് ബെംഗളൂരില്‍ നിന്നുള്ള സത്യ നാരായാണ മാരിയപ്പനെ രണ്ട് വര്‍ഷം പരിശീലിച്ചു. പതിനായിരും രൂപ സ്‌റ്റൈപ്പന്റും ഓഫറുണ്ടായിരുന്നു. കാലിന് ശേഷി കുറവുള്ള ആളാണ് മാരിയപ്പന്‍. അഞ്ച് വയസ്സുള്ളപ്പോള്‍ സ്‌കൂളിനടുത്ത് വെച്ച് സര്‍ക്കാര്‍ ബസ്സ് കാലിന് മുകളിലൂടെ കയറി പോയതിന്റെ അനന്തരഫലം. എന്നാല്‍ ഉയരത്തിലേക്കുള്ള ചാട്ടത്തില്‍ അതൊന്നും മാരിയപ്പന് തടസ്സമായില്ല. 17 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് മാരിയപ്പന് സര്‍ക്കാരില്‍ നിന്നും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിച്ചത്. ഒരു ലക്ഷം രൂപ കേസ് നടത്താന്‍ വാങ്ങിയ കടം വീട്ടാന്‍ വിനിയോഗിച്ചു. ബാക്കി വന്ന ഒരു ലക്ഷം രൂപ സരോജ മാരിയപ്പന്റെ പേരില്‍ ബാങ്കിലിട്ടിരിക്കുകയാണ്.
മാരിയപ്പന് മൂന്ന് സഹോദരന്‍മാരും ഒരു വിവാഹിതയായ സഹോദരിയുമുണ്ട്. കുമാറും കായിക താരമായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രയാസം കാരണം ഫിസിക്കല്‍ എജുക്കേഷന്‍ ബിരുദ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഒരു സഹോദരന്‍ പഠനം സ്‌കൂളില്‍ അവസാനിപ്പിച്ചു. ഇളയ സഹോദരന്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു. ആരെങ്കിലും സഹായിച്ചാല്‍ മക്കളെ കോളേജ് പഠനത്തിന് അയക്കുമെന്ന് സരോജ പറഞ്ഞു.
ഭര്‍ത്താവ് കുടുംബം ഉപേക്ഷിച്ച് പോയതിനാല്‍ ഏറെ കഷ്ടതകള്‍ അനുഭവിച്ചാണ് സരോജ മക്കളെ വളര്‍ത്തി വലുതാക്കിയത്. ഏറെനാള്‍ വാടകയ്ക്ക് വീട് നല്‍കാന്‍ പോലും പലരും തയ്യാറായില്ല. 500 രൂപ മാസ വാടക നല്‍കി ഒരു ചെറിയ വീട്ടിലാണ് സരോജയും മക്കളും ഇപ്പോള്‍ കഴിയുന്നത്. സ്വര്‍ണം നേടിയ മാരിയപ്പന് 2 കോടി പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. മാരിയപ്പനെ അഭിനന്ദിക്കാനും ജയലളിത മറന്നില്ല.
ചരിത്രത്തിലേക്കാണ് താങ്കളുടെ ചാട്ടം. രാജ്യത്തിന്റേയും തമിഴ്‌നാടിന്റേയും അഭിമാനം കാത്തു. പ്രതിബന്ധങ്ങള്‍ മറികടന്ന് മഹത്തരമായ നേട്ടങ്ങള്‍ വെട്ടിപിടിക്കാന്‍ കുട്ടികള്‍ പ്രചോദനമേകും താങ്കളുടെ പാരലിമ്പിക്‌സ് പ്രകടനം... മാരിയപ്പനെ അഭിനന്ദിച്ച് ജയലളിതയുടെ വാക്കുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (12 minutes ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (18 minutes ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (31 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (38 minutes ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (50 minutes ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (53 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (1 hour ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (1 hour ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (2 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (3 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (3 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (3 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (3 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends