ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ബെല്‍ജിയത്തിനെതിരെ ഇന്ത്യയ്ക്ക് സമനില

ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ബെല്‍ജിയത്തിനെതിരെ ഇന്ത്യയ്ക്ക് സമനില. പത്താം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിംഗിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കിയായിരുന്നു ഹര്‍മന്‍പ്രീത് സിംഗിന്റെ ഗോള്‍.
അവസാന നിമിഷം വരെ ഇന്ത്യ ഒരു ഗോളിന് മുന്നിട്ട് നിന്നെങ്കിലും 59 മിനിറ്റില്‍ ഗോള്‍ നേടി ബെല്‍ജിയം സമനില നേടുകയായിരുന്നു. പെനാല്‍റ്റി കോര്‍ണറില്‍ നിന്നും ലോയിക് ല്യൂപെര്‍ട്ടിന്റെ വകയായിരുന്നു ഇന്ത്യയുടെ ഗോള്‍.
https://www.facebook.com/Malayalivartha