Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

ഇരുപത്തിയഞ്ചാം വയസ്സില്‍ അപ്രതീക്ഷിത വിരമിക്കല്‍.... ആസ്‌ട്രേലിയന്‍ വനിത ടെന്നിസ് താരവും ലോക ഒന്നാം നമ്പറുമായ ആഷ്‌ലി ബാര്‍തി വിരമിച്ചു

23 MARCH 2022 09:28 AM IST
മലയാളി വാര്‍ത്ത

ഇരുപത്തിയഞ്ചാം വയസ്സില്‍ അപ്രതീക്ഷിത വിരമിക്കല്‍.... ആസ്‌ട്രേലിയന്‍ വനിത ടെന്നിസ് താരവും ലോക ഒന്നാം നമ്പറുമായ ആഷ്‌ലി ബാര്‍തി വിരമിച്ചു...

ജനുവരിയില്‍ നടന്ന ആസ്‌ട്രേലിയന്‍ ഓപ്പണില്‍ വിജയിച്ച ബാര്‍തി , 114 ആഴ്ചയായി ലോക ഒന്നാം നമ്പര്‍ താരമാണ്. 2019ലെ ഫ്രഞ്ച് ഓപ്പണും 2021ലെ വിംബ്ള്‍ഡണും താരം നേടിയിരുന്നു.



താന്‍ മറ്റു സ്വപ്നങ്ങളെ പിന്തുടരാന്‍ പോകുകയാണെന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിക്കൊണ്ടുള്ള വീഡിയോയില്‍ താരം പറഞ്ഞു. 'ഞാന്‍ വളരെ സന്തോഷവതിയാണ്, ഞാന്‍ വളരെ തയാറാണ്. ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം ഇത് ശരിയാണെന്ന് എനിക്കറിയാം'- ആഷ്ലി പറഞ്ഞു.

44 വര്‍ഷത്തിന് ശേഷം ആസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടിയ ഒരു ആസ്‌ട്രേലിയന്‍ താരമെന്ന റെക്കോഡ് ബാര്‍തിക്കാണ്. 1978ല്‍ ആസ്‌ട്രേലിയക്കാരി ക്രിസ് ഒനീല്‍ ആണ് ആസ്‌ട്രേലിയന്‍ ഓപ്പണില്‍ അവസാനമായി കിരീടം ചൂടിയത്.

നെറ്റ്ബാളില്‍ നിന്ന് ടെന്നിസിലേക്ക്, പിന്നീട് ക്രിക്കറ്റ്, വീണ്ടും ടെന്നിസിലേക്ക് അങ്ങനെ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിച്ചവളാണ് ബാര്‍തി. ക്വീന്‍സ്‌ലാന്‍ഡിലെ ഗോത്രവര്‍ഗ കുടുംബത്തില്‍ ജനിച്ച ബാര്‍തി നാലു വയസ്സുമുതല്‍ റാക്കറ്റേന്താന്‍ തുടങ്ങിയതാണ്.



ടെന്നിസിനപ്പുറം തന്റെ മൂത്ത രണ്ട് സഹോദരിമാര്‍ക്കൊപ്പം നെറ്റ്ബാളും കളിക്കുമായിരുന്നു. നെറ്റ്ബാള്‍ വനിതകളുടെ മാത്രം കളിയായതുകൊണ്ട് പുരുഷന്മാരോടും ഏറ്റുമുട്ടാം എന്ന ആഗ്രഹത്തിലാണ് ടെന്നിസില്‍ ഉറച്ചുനില്‍ക്കുന്നത്.

ഐ.ടി.എഫ് ജൂനിയര്‍ സര്‍ക്യൂട്ടില്‍ കളിച്ചുതുടങ്ങിയ ബാര്‍തി 2011ലാണ് ആസ്‌ട്രേലിയന്‍ ഓപ്പണിന്റെ ജൂനിയര്‍ ഗ്രാന്‍ഡ്സ്ലാമില്‍ കളിക്കുന്നത്. ആദ്യ റൗണ്ടില്‍തന്നെ പുറത്തായെങ്കിലും അതേവര്‍ഷം വിംബ്ള്‍ഡണ്‍ ജൂനിയര്‍ കിരീടം ചൂടി ബാര്‍തി വരവറിയിച്ചു. 2013ല്‍ ആസ്‌ട്രേലിയ ഓപ്പണിലും വിംബിള്‍ഡണിലും ഡബിള്‍സ് റണ്ണറപ്പായിരുന്നു.

അടുത്തവര്‍ഷം എല്ലാവരെയും ഞെട്ടിച്ച് ടെന്നിസിന് വിശ്രമം നല്‍കി ക്രിക്കറ്റിന്റെ പിറകെ പോയി. തന്റെ ബാക്ക്ഹാന്‍ഡ് ഷോട്ട് ക്രിക്കറ്റിലേക്ക് പരിവര്‍ത്തനം ചെയ്ത് ബിഗ്ബാഷ് വിമന്‍സ് ലീഗില്‍ തിളങ്ങി. 2016ല്‍ വീണ്ടും തീരുമാനം മാറ്റി ടെന്നിസ് റാക്കേറ്റേന്തി. ആ തിരിച്ചുവരവ് വെറുതെയായില്ല.

ഓസ്‌ട്രേലിയയിലെ ആഭ്യന്തര ട്വന്റി-20 ലീഗായ ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബേന്‍ ഹീറ്റ്‌സിന്റെ താരമായിരുന്നു ആഷ്ലി ബാര്‍ട്ടി. പിന്നീട് ടെന്നീസിലേക്ക് തിരിച്ചെത്തിയ താരം ഹാര്‍ഡ് കോര്‍ട്ട്, മണ്‍ കോര്‍ട്ട്, പുല്‍ കോര്‍ട്ട് പ്രതലങ്ങളില്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടി. 2019ല്‍ ഫ്രഞ്ച് ഓപ്പണും 2021ല്‍ വിംബിള്‍ട്ടണും ഓസ്‌ട്രേലിയ ഓപ്പണും സ്വന്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (27 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (45 minutes ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (52 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends