ഉത്തേജക മരുന്ന് ഉപയോഗിച്ചു; രഞ്‌ജിത്ത് മഹേശ്വരിയുടെ അര്‍ജുന മരവിപ്പിച്ചു

മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്‌ജിത്ത് മഹേശ്വരിയുടെ അര്‍ജുന മരവിപ്പിച്ചു. കൊച്ചിയില്‍ നടന്ന നാല്‍പ്പത്തിയെട്ടാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ രഞ്‌ജിത്ത് ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. കായിക മന്ത്രാലയത്തിന്റേതാണ് തീരുമാനം. അന്വേഷണത്തിന് ശേഷം തീരുമാനമെടുക്കുമെന്നും കായികമന്ത്രാലയം അറിയിച്ചു.
അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ രഞ്‌ജിത്തിന്റെ പേരുമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പുരസ്‌കാരദാന ചടങ്ങിനായി രഞ്‌ജിത്ത് ഡല്‍ഹിയില്‍ എത്തുകയും ചെയ്‌തിരുന്നു. അവാര്‍ഡ് ലഭിക്കുന്നതിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് പുരസ്‌കാര ലിസ്റ്റില്‍ നിന്നും രഞ്‌ജിത്തിനെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം വരുന്നത്.
സംഭവത്തിനു പിന്നില്‍ ഉത്തരേന്ത്യന്‍ ലോബിയാണെന്ന് രഞ്‌ജിത്ത് പ്രതികരിച്ചു. ഇന്നു നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്നും രഞ്‌ജിത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha