പ്രണവും ജിസ്ന മാത്യുവും വേഗമേറിയ താരങ്ങള്‍
സംസ്ഥാന സ്കൂള്‍ കായികമേളയിലെ സീനിയര്‍ വിഭാഗം 100 മീറ്ററില്‍ പ്രണവും ജിസ്ന മാത്യുവും വേഗമേറിയ താരങ്ങള്‍. കോതമംഗലം സെന്റ് ജോര്‍ജ് സ്കൂള്‍ വിദ്യാര്‍ത്ഥിയായ പ്രണവ് നേര്യമംഗലം ഇഞ്ചിതൊട്ടി കളപ്പുരക്കല്‍ വീട്ടില്‍ ശശിയുടെയും സിന്ധുവിന്റെയും മകനാണ്.
കോഴിക്കോട് ഉഷ സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ജിസ്ന മാത്യു. 2008ല്‍ ഉഷ സ്കൂളിലെ തന്നെ സി. ശില്പ കുറിച്ച റെക്കോര്‍ഡാണ് തകര്‍ത്തത്. സ്കൂള്‍ കായികമേളയിലെ രണ്ടാം സ്വര്‍ണമാണ് ജിസ്നയുടേത്. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജിസ്ന ഇന്നലെ സ്വര്‍ണം നേടിയിരുന്നു.
2008ലെ സംസ്ഥാന സ്കൂള്‍ മീറ്റില്‍ കണ്ണൂര്‍ ഗവ. വി.എച്ച്.എസ്.എസിലെ സിന്ധ്യമോള്‍ സ്ഥാപിച്ച 56.21 സെക്കന്‍ഡിന്റെയും 2005ല്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ സ്കൂള്‍ മീറ്റില്‍ പഞ്ചാബിന്റെ മന്ദീപ് കൗര്‍ സ്ഥാപിച്ച 55.18 സെക്കന്‍ഡിന്റെയും റെക്കോഡാണ് 53.87 സെക്കന്‍ഡ്സിന്റെ പുതിയ സമയംകൊണ്ട് കായിക ഇന്ത്യയുടെ ഭാവി വാഗ്ദാനമായ ജിസ്ന ഭേദിച്ചത്. പൂവമ്പായി എ.എം.എച്ച്.എസിലാണ് ജിസ്ന പഠിക്കുന്നത്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാടിന്റെ ടി.പി. അമലും പെണ്‍കുട്ടികളില്‍ തൃശൂരിന്റെ പി.ഡി. അഞ്ജലിയും സ്വര്‍ണം നേടി. സബ്ജൂനിയര് ആണ്‍കുട്ടികളില്‍ കൊല്ലത്തിന്റെ അലന് ചാര്‍ളിയും പെണ്‍കുട്ടികളില്‍ എറണാകുളത്തിന്റെ ഗൗരി നന്ദയും സ്വര്‍ണം നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha