സ്വാമി ശരണം, തീര്‍ന്നു ശ്രീശാന്തിന്റെ ഭാവി, കോടതിവിധി പിന്നെ വരട്ടെ... ഒത്തുകളി വിവാദത്തില്‍ ബിസിസി ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി

ഐ.പി.എല്‍ ഒത്തുകളി കേസില്‍ ആരോപണവിധേയനായ മലയാളി താരം ശ്രീശാന്തിന് ബി.സി.സി.ഐ അച്ചടക്കസമിതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. ഒത്തുകളി കേസ് അന്വേഷിച്ച ബി.സി.സി.ഐ അന്വേഷണ സമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. അരോപണ വിധേയനയാ രാജസ്ഥാന്‍ റോയല്‍സ് താരം അങ്കിത് ചവാനും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അഴിമതിവിരുദ്ധ വിഭാഗം മേധാവി രവി സവാനി കമ്മീഷനാണ് ബി.സി.സി.ഐക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്ത്. റിപ്പോര്‍ട്ട് അവലോകനം ചെയ്യാന്‍ ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന ബി.സി.സി.ഐ യോഗത്തിലാണ് താരങ്ങള്‍ക്കെതിരെ നടപടിയുണ്ടായത്. താരങ്ങള്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ വിലക്ക്, അല്ലെങ്കില്‍ ആജീവനാന്ത വിലക്ക് തന്നെ നല്‍കണമെന്നായിരുന്നു രവി സാവിനിയുടെ ശുപാര്‍ശ.
റിപ്പോര്‍ട്ടില്‍ കുറ്റക്കാരണെന്ന് ആരോപിക്കുന്ന ആറ് പേരില്‍ അഞ്ചുപേര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. ആരോപണ വിധേയനായ ഹര്‍മിത് സിങ്ങിനെതിരെ നടപടിയെന്നും ബി.സി.സി.ഐ കൈക്കൊണ്ടിട്ടില്ല. അജിത് ചാണ്ഡിലക്കെതിരെയുള്ള നടപടി നീട്ടിവെക്കുകയും ചെയ്തു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു താരങ്ങളില്‍ അമിത് സിങ്ങിന് അഞ്ചു വര്‍ഷം വിലക്കും സിദ്ധാര്‍ത്ഥ് ത്രിവേദിക്ക് ഒരു വര്‍ഷം വിലക്കും ബി.സി.സി.ഐ ഏര്‍പ്പെടുത്തി.
അതേസമയം, കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നിരിക്കെ ബി.സി.സി.ഐ തിടുക്കത്തില്‍ എടുത്ത നടപടിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
https://www.facebook.com/Malayalivartha