ഹൈഡ്ര ക്രിസ്റ്റല്‍ എന്‍റിച്ച്‌ഡ് ഫെയ്‌ഷ്യല്‍

സൗന്ദര്യപരിപാലനത്തിന് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് മുഖം. മുഖപരിപാലനത്തിന് ഏറെ ശ്രദ്ധ പതിപ്പിക്കുകയാണെങ്കില്‍ ഏതൊരു വ്യക്തിയുടെയും സൗന്ദര്യം ആകര്‍ഷകമാക്കാവുന്നതാണ്.
പ്രായമായി വരുന്നതോടെ മുഖത്തിലും ചര്‍മ്മത്തിലും ചെറിയ ചുളിവുകള്‍ ഉണ്ടാകാറുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ന് സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ആകര്‍ഷകമാക്കാനുമായി ധാരാളം സൗന്ദര്യമാര്‍ഗങ്ങള്‍ ഇന്ന് നിലവിലുണ്ട്. ഇതില്‍ നമുക്ക് ഹൈഡ്ര ക്രിസ്റ്റല്‍ എന്‍റിച്ച്‌ഡ് ഫേഷ്യലിന്റെ പ്രാധാന്യം എന്താണെന്ന് നോക്കാം.
ആദ്യമായി മുഖം നന്നായി ഓറഞ്ച് ഫ്‌ളേവര്‍ ക്ലെന്‍സര്‍കൊണ്ട് രണ്ടു മിനിറ്റ് ലോലമായി മസാജ് ചെയ്യുക. അതിനു ശേഷം നനഞ്ഞ പഞ്ഞി ഉപയോഗിച്ച് ക്ലെന്‍സര്‍ നീക്കം ചെയ്യുക. അഞ്ചുമിനിട്ട് നേരം കെയര്‍സ്‌ക്രബ് കൊണ്ട് മസാജ് ചെയ്യുക. കെയര്‍ ആലോ ആന്റ് ജെല്‍ പുരട്ടി 15 മിനിട്ട് മസാജ് ചെയ്യുക. കുറച്ച് കെയര്‍ ലെസര്‍ കെയര്‍ റോസയും യോജിപ്പിച്ച് മസാജ് ചെയ്യുക. 20 മിനിറ്റ് നേരം മെന്‍തോറിച്ച് ജെല്‍ പാക് പുരട്ടുക. ഇവ തുടച്ച് മാറ്റിയശേഷം കെയര്‍ പ്രോട്ടീന്‍ മോയിസ്‌ചറൈസര്‍ പുരട്ടുക.
ഇങ്ങനെ ഫേഷ്യലിലൂടെ മുഖത്തെ കരുവാളിപ്പ്, മുഖക്കുരു തുടങ്ങിയവയുടെ പാടുകള്‍, ചുളിവുകള്‍ എന്നിവ മാറുന്നു. സൂര്യപ്രകാശത്താല്‍ ഉണ്ടാകുന്ന നിറവ്യത്യാസം മാറാന്‍ രാത്രിസമയത്ത് കെയര്‍ ഫെയര്‍ ക്രീം പുരട്ടുന്നത് നല്ലതാണ്. പ്രായാധിക്യംമൂലമുളള ചുളിവുകള്‍ മാറുന്നതിനായി 30 വയസിന് ശേഷമുളളവര്‍ ദിനംപ്രതി 2 പ്രാവശ്യം ഇവനോലോഷന്‍ ഉപയോഗിക്കുക. പുറത്തുപോകുന്ന സമയങ്ങളില്‍ മള്‍ട്ടിയൂട്ടിലിറ്റി ക്രീം പുരട്ടുന്നത് നല്ലതാണ്.
https://www.facebook.com/Malayalivartha