മുഖം തിളങ്ങാന്‍

രാവിലെ എഴുന്നേറ്റയുടനെ ഒരുപിടി ആര്യവേപ്പിലയും കൃഷ്‌ണതുളസിയിലയും തിളച്ച വെള്ളത്തിലിട്ട് ആവി കൊണ്ടാല്‍ മുഖക്കുരു പഴുത്തു പൊട്ടി പുറത്തുപോകും. ഈ വെള്ളം തണുപ്പിച്ച് മുഖം കഴുകുന്നതും നല്ലതാണ്.
പേരയുടെ തളിരില അരച്ചുപുരട്ടുന്നത് മുഖക്കുരു കുറയാന്‍ സഹായിക്കും.
കറുവാപ്പട്ട പൊടിച്ചതില്‍ ചെറുതേന്‍ കലര്‍ത്തി മുഖത്തു പരുട്ടി 10 മിനിറ്റിനു ശേഷം കഴുകിക്കളഞ്ഞാല്‍ മുഖക്കുരു മാറി മുഖചര്‍മം തിളക്കമുള്ളതാകും.
പാല്‍പ്പാടയും അല്‍പം കസ്‌തൂരി മഞ്ഞള്‍പ്പൊടിയും എടുത്ത് അര നാരങ്ങയുടെ നീരു ചേര്‍ത്ത് മുഖത്തു പുരട്ടുക. ഉണങ്ങിത്തുടങ്ങുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയുക. ദിവസവും ചെയ്‌താല്‍ മുഖക്കുരുവും ചുളിവുകളും മാറി മുഖം ശോഭയുള്ളതാകും.
ഉണക്കമുന്തിരി അഞ്ചു മുതല്‍ പത്തുവരെ എണ്ണം തലേദിവസം വെള്ളത്തിലിട്ട് പിറ്റേദിവസം ഗര്‍ഭിണികള്‍ കഴിച്ചാല്‍ കുഞ്ഞിനു നിറമുണ്ടാകും.
പതിവായി തുളസിയില നീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ മുഖത്തിനു രക്‌തപ്രസാദമുണ്ടാകും.
മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും ചേര്‍ത്തു കുഴമ്പാക്കി ദിവസവും രാത്രി കിടക്കും. മുമ്പ് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് ചെറിയ ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക. മുഖത്തെ ചെറുരോമങ്ങളും പാടുകളും മാറി മുഖത്തിനു തെളിച്ചം കിട്ടും.
കുങ്കുമപ്പൂവിട്ടു വച്ച പാല്‍ ദിവസവും കുടിച്ചാല്‍ നിറം വര്‍ധിക്കും. ഗര്‍ഭസ്‌ഥശിശുവിനു നിറം കിട്ടാനും ഇതുവളരെ നല്ലതാണ്.
രക്‌തചന്ദനം അരച്ചു പുരട്ടുന്നതു പതിവാക്കിയാല്‍ മുഖക്കുരു മാറും.
വെള്ളരിക്ക അരച്ചതു ശരീരത്തും മുഖത്തും പുരട്ടി ഒരു മണിക്കൂര്‍ നേരം ദിവസവും വച്ചിരുന്നാല്‍ മുഖക്കുരുവും ത്വക്കില്‍ ഉണ്ടാകുന്ന ചുളിവുകളും ജരയും മാറി ഭംഗി വര്‍ധിക്കും.
https://www.facebook.com/Malayalivartha