സൗന്ദര്യം നിലനിർത്താൻ കാശ് മുടക്കേണ്ട ആവശ്യമില്ല ...കുറച്ചു സമയം കണ്ടെത്തിയാൽ മതി

സൗന്ദര്യമുള്ള മുഖം എല്ലാവരുടെയും സ്വപ്നമാണ് .മനോഹരമായ മുഖം അത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നതിൽ സംശയമില്ല . പക്ഷെ ഇന്നത്തെ തിരക്കിൻറെ ലോകത്തിൽ സൗന്ദര്യ സംരക്ഷണം പലപ്പോഴും അത്ര എളുപ്പമാകാറില്ല. പോരാത്തതിന് ജോലിത്തിരക്കും വെയിലും പൊടിയും എല്ലാം കൂടി ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നതിനും ചർമ്മത്തിൽചുളിവുകൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. അൽപ്പമൊന്നു ശ്രദ്ധിച്ചാൽ അകാലത്തിൽ വരുന്ന ചുളിവുകളകറ്റി മുഖം സുന്ദരമാക്കാം
മുഖം മസാജു ചെയ്യുമ്പോഴും ക്രീമോ പൗഡറോ മറ്റോ തേയ്ക്കുമ്പോഴും കൈകളുടെ ദിശ താഴേക്കായിരുന്നാൽ മുഖത്ത് ചുളിവുകൾ വരും .മസാജു ചെയ്യുമ്പോൾ എപ്പോഴും വിരലുകൾ മുകളിലേക്കോ വശങ്ങളിലേക്കോ മാത്രമേ ചലിപ്പിക്കാവൂ.
വിറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമ്മത്തിൽ ചുളിവുകൾ വരാതിരിക്കാൻ സഹായിക്കും .ബ്രൊക്കോളി, കാബേജ്, പേരയ്ക്ക തുടങ്ങിയവയിലെല്ലാം വിറ്റാമിന്‍ സി ഉണ്ട്. വിറ്റാമിന്‍ ഇ അടങ്ങിയിട്ടുള്ള ആവ്ക്വാഡോ, ബദാം, മുട്ട, ഓട്സ് തുടങ്ങിയവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും
ഉറങ്ങാൻ പോകും മുൻപ് മുഖത്ത് നിന്ന് മെയ്ക്കപ്പ് തുടച്ചു കളയണം. രാത്രിയിലാണ് ത്വക്കിന്റെ കോശങ്ങൾ ഏറ്റവുമധികം പുനരുജ്ജീവിക്കപ്പെടുന്നത്. പകലത്തേക്കാൾ മൂന്നു മടങ്ങ് വേഗത്തിലാണിത്. അതിനാൽ ചര്‍മം സുന്ദരമായിരിക്കാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉറങ്ങുംമുമ്പ് മേക്കപ് തുടച്ചു മാറ്റണം എന്നതാണ് .ബേബി ഓയിലോ ഒലിവ് ഓയിലോ ഉപയോഗിച്ചു മുഖം ചെറുതായി മസാജ് ചെയ്തശേഷം പഞ്ഞിയുപയോഗിച്ചു തുടച്ചെടുക്കാം. അല്ലെങ്കിൽ വീര്യം കുറഞ്ഞ സോപ്പുപയോഗിച്ചു കഴുകി വൃത്തിയാക്കിയാലും മതി. അതിനു ശേഷം ഉറങ്ങുന്നതിനു മുൻപ് ഏതെങ്കിലും നറിഷിങ് ക്രീം മുഖത്തും കഴുത്തിലും പുരട്ടണം. ഇങ്ങനെ നിത്യവും ചെയ്യണം.
പാൽപ്പാടയിൽ നാരങ്ങാനീരു ചേർത്ത് മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിയാല്‍ മുഖത്തെ ചുളിവുകളകലും. ആപ്പിൾ, പപ്പായ എന്നിവ മുഖത്തു പുരട്ടുന്നതും മുഖം തിളങ്ങാൻ സഹായിക്കും
കുളിക്കും മുൻപ് ബേബി ലോഷനോ ബദാം എണ്ണയോ പുരട്ടി മുഖവും കഴുത്തും മൃദുവായി തിരുമ്മുന്നത് ചുളിവുകളകറ്റി മുഖം സുന്ദരമാക്കും .കുളി കഴിഞ്ഞാലുടന്‍ മുഖത്തും കഴുത്തിലും കൈകളിലും മോയ്സ്ചറൈസർ പുരട്ടുന്നതു ശീലമാക്കുക .
ധാരാളം വെള്ളം കുടിക്കുന്നത് ചർമത്തിന്റെ തിളക്കം നിലനിർത്തും .
മുഖത്തുണ്ടാവുന്ന പാടുകള്‍ ,കറുത്ത അടയാളങ്ങള്‍ , എല്ലാം മായ്ക്കാന്‍ പപ്പായ വളരെ ഫലപ്രദമാണ്.
പപ്പായ ഉടച്ചതിൽ തേങ്ങാപ്പാലും ഓട്‌സ് പേസ്റ്റ് രൂപത്തിലാക്കിയതും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടി അഞ്ച് മിനുട്ട് കഴിഞ്ഞ് പാലോ വെള്ളമോ ഉപയോഗിച്ച് കഴുകുക . അതുപോലെ പഴുത്ത പപ്പായയുടെ പള്‍പ്പിനൊപ്പം പാകത്തിന് ഓറഞ്ച് നീര്, കാരറ്റ് നീര്, ഒരു സ്പൂണ്‍ തേനോ ഗ്ലിസറിനോ മിക്‌സ് ചെയ്ത് ഫേസ്പാക്ക് ഇട്ടാല്‍ ചര്‍മം നന്നായി തിളങ്ങും. ഈ രണ്ട് മാര്‍ഗങ്ങളും സ്ഥിരമായി ചെയ്താല്‍ ചര്‍മം നന്നായി തിളങ്ങുകയും മിനുസമുള്ളതാവുകയും ചെയ്യും.
https://www.facebook.com/Malayalivartha