ഭംഗിയുള്ള ചുണ്ടുകള്‍ക്ക് പ്രകൃതിദത്ത വഴികള്‍

ഒരു ചെറിയ സ്പൂണ്‍ ബദാം ഓയില്‍, ഒരു ചെറിയ സ്പൂണ്‍ തേന്‍ എന്നിവ കുട്ടിക്കലര്‍ത്തി ചുണ്ടില്‍ 30 മിനിറ്റ് പുരട്ടിവച്ച ശേഷം പാല്‍ ഉപയോഗിച്ച് കഴുകിക്കളയുക. പിന്നീട് വെള്ളം ഉപയോഗിച്ചും കഴുകുക.
ഏതാനും റോസ് ഇതളുകള്‍, അല്‍പം തേന്‍, പാല്‍പ്പാട ഇവ ഒന്നിച്ച് കുഴമ്പാക്കി ചുണ്ടില്‍ 20 മിനിറ്റ് പുരട്ടി പാല്‍ കൊണ്ടും പിന്നീട് വെള്ളം കൊണ്ടും കഴുകുക.
മഞ്ഞളും നാരങ്ങാനീരും കുട്ടിക്കലര്‍ത്തി ചുണ്ടില്‍ 10 മിനിറ്റ് പുരട്ടിയിട്ട് തണുത്ത വെള്ളം കൊണ്ട് കഴുകുക.
കുട്ടികളുടെ ടൂത്ത്ബ്രഷ് (മൃദുവായ ബ്രഷ്) കൊണ്ട് ചുണ്ടുകള്‍ ഉരയ്ക്കുന്നതു നല്ലതാണ്.
രാത്രി കിടക്കും നേരം നെയ്യോ പാല്‍പ്പാടയോ ചുണ്ടില്‍ പുരട്ടുക. ചുണ്ടിന് മോയിസ്ചറൈസേഷന്‍ കിട്ടും.
പാല്‍, മാതളയല്ലി ഇവ കൂട്ടിക്കലര്‍ത്തി കുഴമ്പാക്കി ചുണ്ടില്‍ പുരട്ടുക. ഇത് പതിവായി ചെയ്താല്‍ ചുണ്ടിന്റെ കറുപ്പു നിറം മാറിക്കിട്ടും.
ചുണ്ടുകള്‍ നാവുകൊണ്ട് നനയ്ക്കാതിരിക്കുക. പകരം ചുണ്ട് വരണ്ടതായി തോന്നിയാല്‍ അല്‍പം പെട്രോളിയം ജെല്ലി പുരട്ടുക. യാത്രയിലും പെട്രോളിയം ജെല്ലി ബാഗില്‍ കരുതുക.
ബീറ്റ്‌റൂട്ട് ജ്യൂസ്, മാതള ജ്യൂസ്, പാല്‍ എന്നിവ അല്‍പം വീതമെടുത്ത് ഒന്നിച്ചാക്കി ചുണ്ടില്‍ 20 മിനിറ്റ് പുരട്ടി വച്ചശേഷം കഴുകി കളയുക.
ധാരാളം പഴച്ചാറുകളും വെള്ളവും കുടിക്കുക. ചായ, കാപ്പി തുടങ്ങിയവ അമിതമായി കുടിക്കുന്നതും പുകവലിക്കുന്നതും ശരീരത്തിലെ ജലാംശം നഷ്ടപ്പെടാനിടയാക്കും. ചുണ്ടുകളുടെ സൗന്ദര്യം കെടുത്തും.
ഉണക്കമുന്തിരി തിളപ്പിച്ചാറിയ വെള്ളത്തിലിട്ട് പിറ്റേന്നു രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ചുണ്ടുകള്‍ക്ക് തുടിപ്പും ആരോഗ്യവും നല്‍കും.
ക്യാരറ്റ് ജ്യൂസ് അല്‍പം ചുണ്ടില്‍ പുരട്ടി 15-20 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകി കളയുക.
ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ ചുണ്ടില്‍ പുരട്ടി 10 മിനിറ്റിനുശേഷം കഴുകി കളയുക. നിത്യേന ചെയ്യുക.
വെള്ളരിക്ക കഷണങ്ങള്‍ കൊണ്ട് ചുണ്ടില്‍ കുറച്ചു നേരം ഉരസുക. ചുണ്ടില്‍ വെള്ളരിക്കാനീര് പുരട്ടുക. ഇതിലൂടെ ചുണ്ടുകളുടെ കറുപ്പ് നിറം മാറും.
രാത്രി കിടക്കും നേരം അല്‍പം വെളിച്ചെണ്ണയും ബദാം ഓയിലും ഒന്നിച്ചാക്കി ചുണ്ടില്‍ പുരട്ടുക.
ലിപ്‌സ്റ്റിക് അലര്‍ജി ഉള്ളവര്‍ക്ക് വീട്ടില്‍ തന്നെ ലിപ്‌സ്റ്റിക് ഉണ്ടാക്കാം. വെളിച്ചെണ്ണ അല്‍പമെടുത്ത് ചൂടാക്കുക. കൊച്ചു കുട്ടികളുപയോഗിക്കുന്ന ക്രയോണ്‍സ് (അനുയോജ്യമായ നിറത്തിലുള്ളത്) ഈ വെളിച്ചെണ്ണയില്‍ പൊടിച്ചു ചേര്‍ത്ത് കുഴമ്പാക്കുക. തണുത്തു കഴിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ലിപ്‌സ്റ്റിക് ആയി ഉപയോഗിക്കാം.
https://www.facebook.com/Malayalivartha