പഴം വൈൻ

വൈന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? കൊച്ചുകുട്ടികള്‍ വരെ വൈന്‍ കഴിക്കാറുണ്ട്. വൈന്‍ ഒരു മദ്യമായി ആരും പരിഗണിയ്ക്കാറില്ല.ആദ്യകാലഘട്ടങ്ങളില്‍ വൈന്‍ എന്നാല്‍ മുന്തിരിവൈന്‍ മാത്രമായിരുന്നു. പലതരത്തിലുള്ള മുന്തിരികള്‍ ഉപയോഗിച്ച് പലതരത്തിലുള്ള വൈനുകള്‍ അവര്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇന്ന് മുന്തിരി മാത്രമല്ല എല്ലാ പഴങ്ങളും ഇലകളും ഉപയോഗിച്ചുവരെ വൈന്‍ തയ്യാറാക്കുന്നുണ്ട്. നമുക്ക് പാളയം തോടന്‍ പഴം ഉപയോഗിച്ച വൈന്‍ ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് നോക്കാം
പാളയം തോടന്‍ പഴം 10 എണ്ണം (വട്ടത്തില്‍ അരിഞ്ഞെടുക്കുക)
തിളപ്പിച്ചാറിയ വെള്ളം 2 ലിറ്റര്‍
പഞ്ചസാര 1 കിലോ
യീസ്റ്റ് 1 ടി സ്പൂണ്‍ (അല്‍പ്പം ചെറു ചൂടുവെള്ളത്തില്‍ അലിയിച്ചു വെക്കുക)
വറ്റല്‍ മുളക് 2 എണ്ണം ഒന്ന് ചൂടാക്കി മൂപ്പിച്ചു എടുക്കുക
ഇനി ഒരു ഭരണിയില്‍/ജാറില്‍ തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച് അതിലേക്കു പഞ്ചസാര, യീസ്റ്റ്, എന്നിവ ചേര്‍ത്ത് ഇളക്കുക.
ഇതിലേക്ക് മുളകും പഴവും ചേര്‍ത്ത് നന്നായി അടച്ചു വെക്കുക
ദിവസവും ഇളക്കുക
10 ദിവസം കഴിഞ്ഞ് ഇത് അരിച്ചെടുക്കാം അരിപ്പയാണ് ഉപയോഗിച്ചത്
വൈന്‍ തെളിഞ്ഞാല്‍ കുപ്പികളിലേക്കു മാറ്റാം. രണ്ടു മൂന്നു മാസം വച്ചിരുന്ന ശേഷം ഉപയോഗിച്ചാല്‍ കൂടുതല്‍ നല്ലതായിരിക്കും.
https://www.facebook.com/Malayalivartha