ആപ്ലിക് വര്‍ക്കിന്റെ മനോഹാരിത
തുണികൊണ്ടുള്ള ചിത്രമെഴുത്താണ് ആപ്ലിക്ക് വര്‍ക്ക്. മികച്ചരീതിയില്‍ കലാപരമായി വിവിധ വര്‍ണത്തിലുള്ള തുണിക്കഷ്ണങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ആപ്ലിക്ക് വര്‍ക്ക് ചെയ്യുന്നത്. ആപ്ലിക് വര്‍ക്ക് ചെയ്ത സാരികള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. കുട്ടികളുടെ വസ്ത്രങ്ങളില്‍ എന്നും ട്രെന്‍ഡിയാണ് ആപ്ലിക് വര്‍ക്ക്. കുട്ടികളുടെ കുഞ്ഞുടുപ്പുകളില്‍ മിക്കി മൗസും സ്‌പൈഡര്‍മാനും ഒക്കെ തുന്നിച്ചേര്‍ത്തു കൊടുത്താല്‍ അവര്‍ക്ക് ഇതില്‍ കൂടുതലൊരു സന്തോഷം ഉണ്ടാകാനില്ല.
കുട്ടികളുടെ ബെഡ്ഷീറ്റ്, തലയണ, കര്‍ട്ടന്‍ തുടങ്ങിയവയെല്ലാം ആപ്ലിക്ക് വര്‍ക്കു ചെയ്തുപയോഗിക്കാം.
ബെഡ്ഷീറ്റ്, മേശവിരി, സോഫ കവര്‍, ചെറു തലയിണകള്‍... എന്നിങ്ങനെ ആപ്ലിക്ക് വര്‍ക്കിലൂടെ ഉപയോഗക്ഷമമായ നിരവധി കൗതുകവസ്തുക്കള്‍ നിര്‍മിക്കാം.
https://www.facebook.com/Malayalivartha