Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

ആര്‍ക്കും ഗര്‍ഭം അലസിപ്പിക്കാവുന്ന വിധത്തില്‍ നിയമം; ഇന്ത്യ ഗര്‍ഭഛിദ്രത്തിന്റെ നാടായി മാറുമോ?

12 DECEMBER 2016 10:23 AM IST
മലയാളി വാര്‍ത്ത

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പരാജയപ്പെട്ടും ആഗ്രഹിക്കാതെ ഗര്‍ഭിണിയായാലും ആര്‍ക്കും ഗര്‍ഭം അലസിപ്പിക്കാവുന്ന തരത്തില്‍ ഗര്‍ഭഛിദ്ര നിയമത്തില്‍ പരിഷ്‌കാരം വരുത്താനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഇന്ത്യയിലെ ഗര്‍ഭഛിദ്രത്തിന്റെ തോത് വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ ഇത് കാരണമാകുമെന്ന ആശങ്കയും ഇതോടൊപ്പം ഉയരുന്നുണ്ട്. അവിവാഹിതകളായ സ്ത്രീകള്‍ക്കും യഥേഷ്ടം ഗര്‍ഭഛിദ്രം നടത്താവുന്ന തരത്തിലാണ് നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നത്.

നിരോധന മാര്‍ഗങ്ങള്‍ പരാജയപ്പെടുന്നതും ആഗ്രഹിക്കാത്ത ഗര്‍ഭധാരണവും ഗര്‍ഭഛിദ്രത്തിന് മതിയായ കാരണങ്ങളാക്കി മാറ്റുന്ന തരത്തിലാണ് ഭേദഗതി. വിവാഹിതര്‍ക്കും അല്ലാത്തവര്‍ക്കും ഇക്കാര്യത്തില്‍ തുല്യ അവകാശമായിരിക്കും ഉണ്ടാവുക. നിലവില്‍ ഈ രണ്ട് കാരണങ്ങളുടെ പേരിലും ഗര്‍ഭഛിദ്രം നടത്താന്‍ വിവാഹിതര്‍ക്ക് മാത്രമാണ് അവകാശം.

മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി (എംടിപി) നിയമത്തില്‍ വരുത്തുന്ന ഭേദഗതികളോടെയാണ് ഈ രണ്ട് കാരണങ്ങള്‍ക്കു നിയമപരമായ പിന്തുണ ലഭിക്കുക. നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ത്തന്നെ ഈ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷ. നിലവിലെ എംടിപി നിയമം അനുസരിച്ച് ഗര്‍ഭഛിദ്രം ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ നടത്താന്‍ പാടുള്ളൂ. എന്നാല്‍, അവിവാഹിതകളായ യുവതികള്‍ ഗര്‍ഭം ധരിക്കുന്നതും ലിവിങ് ടുഗദര്‍ പോലുള്ള ബന്ധങ്ങള്‍ വ്യാപകമാകുന്നതും നിയമത്തില്‍ വേണ്ട പരിഷ്‌കാരം വരുത്താന്‍ അധികൃതരെ നിര്‍ബന്ധിതരാക്കുകയായിരുന്നു.

എന്നാല്‍ വളരെ പുരോഗമനപരമായ മാറ്റമെന്നാണ് ഇതിനെ വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്നത്. ഗര്‍ഭഛിദ്രം ആവശ്യമായ ഘട്ടങ്ങളില്‍ അത് നടത്താനുള്ള സ്വാ്ര്രനന്ത്യം എല്ലാവര്‍ക്കുമുണ്ട്. അതിന് വഴിയൊരുക്കുന്നതാണ് പുതിയ മാറ്റം. 1971-ലെ നിയമത്തിന് കാലോചിതമായ മാറ്റം വേണമെന്ന് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആവശ്യമുയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ആ കാത്തിരിപ്പിനും ഇതോടെ വിരാമമാവുകയാണ്.

ഗര്‍ഭാവസ്ഥയിലെ ഏതുഘട്ടത്തിലും ഗര്‍ഭഛിദ്രം അനുവദിക്കുന്ന തരത്തിലേക്കും നിയമത്തില്‍ മാറ്റം വരും. നിലവില്‍ 20 ആഴ്ചകള്‍ വരെ മാത്രമാണ് ഗര്‍ഭഛിദ്രത്തിന് അനുമതി. എന്നാല്‍, ഈ കാലയളവില്‍ കണ്ടെത്താന്‍ കഴിയാത്ത, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോ വൈകല്യങ്ങളോ ഗര്‍ഭസ്ഥ ശിശുവിനുണ്ടെന്ന് ബോധ്യമായാല്‍, 20 ആഴ്ചയ്ക്കുശേഷവും ഗര്‍ഭഛിദ്രം അനുവദിക്കുന്ന തരത്തിലേക്ക് നിയമത്തില്‍ മാറ്റം വരും.
നിലവിലെ 20 ആഴ്ചയെനന്ന പരിധി 24 ആഴ്ചയായി വര്‍ധിപ്പിക്കാനും നീക്കമുണ്ട്. ഹോമിയോ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മിഡൈ്വഫുമാരെയും അപകടമില്ലാത്ത തരത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുവദിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തില്‍ വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (7 minutes ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (21 minutes ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (3 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (3 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (4 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (4 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (4 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (4 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (4 hours ago)

ജിസിസികളെ ആകര്‍ഷിക്കലാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക തന്ത്രത്തിന്‍റെ കാതല്‍: സീറാം സാംബശിവ റാവു: ഇടി ജിസിസി വേള്‍ഡ് സര്‍ജ് രണ്ടാം പതിപ്പ് കോവളത്ത് ആരംഭിച്ചു...  (4 hours ago)

ഇന്ത്യയിൽ 50 ഇ-ബൈക്ക് സ്റ്റോറുകൾ തുറക്കാൻ ഇബൈക്ക്‌ഗോ...  (4 hours ago)

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎൽഎ  (4 hours ago)

Malayali Vartha Recommends