Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആൽത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശോഭാ ജോണടക്കം 8 പ്രതികളെയും വെറുതെ വിട്ടു


വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും


കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...

സുരക്ഷിതം ഇനി ഗര്‍ഭഛിദ്രം

03 NOVEMBER 2012 06:15 AM IST
മലയാളി വാര്‍ത്ത.
ഗര്‍ഭഛിദ്രം ഒരാഗോള പ്രതിഭാസമാണ്‌. ഇന്ത്യയും കേരളവുമൊന്നും ഇതില്‍ ഒട്ടും പിന്നിലല്ല. സ്‌ത്രീ ആഗ്രഹത്തോടു കൂടി ഗര്‍ഭം ധരിക്കുമ്പോഴാണു മാതൃത്വം സഫലമാകുന്നത്‌. താത്‌പര്യമില്ലാതെയും ഗര്‍ഭധാരണം നടക്കാറുണ്ട്‌. ബലാത്സംഗങ്ങള്‍ വഴിയും അറിവില്ലായ്‌മ വഴിയുമൊക്കെ അതു സംഭവിക്കാം. തൊഴില്‍-വിവാഹ വാഗ്‌ദാനങ്ങള്‍ വഴിയും മറ്റു രീതിയില്‍ കെണിയില്‍ പെടുത്തിയും ഒക്കെ ഗര്‍ഭധാരണം നടക്കാം. ലൈംഗിക തൊഴിലാളികളിലും ഇതു സംഭവിക്കാം. എന്തിന്‌? ഭര്‍തൃമതിയാണെങ്കില്‍പോലും ആഗ്രഹിക്കാത്ത ഘട്ടത്തില്‍ സംഭവിക്കുന്ന ഗര്‍ഭം അലസിപ്പിക്കുക സ്വാഭാവികം. അപ്പോള്‍, ഗര്‍ഭഛിദ്രം അനിവാര്യമായ ഒന്നായി മാറിയിരിക്കുന്നു. ഭാരതത്തില്‍ ഗര്‍ഭഛിദ്രത്തിനു നിയമസാധുതയുമുണ്ട്‌. അതിനാല്‍ ഒളിച്ചും പാത്തും അതു നിര്‍വഹിക്കണമെന്നില്ല. പക്ഷേ, പീഡനങ്ങള്‍ വഴിയും മറ്റുമുണ്ടാകുന്ന അപകടം ഇരുചെവിയറിയാതെ ഇല്ലായ്‌മ ചെയ്യാനേ ഏതു സ്‌ത്രീയും ശ്രമിക്കുകയുള്ളു.
എന്നാല്‍, ഈ ശ്രമങ്ങള്‍ പലപ്പോഴും സുരക്ഷിത മാര്‍ഗങ്ങളിലൂടെയാകണമെന്നില്ല. ഒറ്റമൂലികള്‍ വഴിയും വ്യാജവയറ്റാട്ടികള്‍ വഴിയുമൊക്കെ ഭ്രൂണഹത്യകള്‍ നടത്തുമ്പോള്‍ മാതാവിന്റെ മരണംപോലും സംഭവിക്കുക സ്വാഭാവികം. അവിദഗ്‌ധന്മാരായ ഡോക്‌ടര്‍മാരുടെ സഹായം തേടിയാലും കുഴപ്പമാണ്‌.
ഭയം മൂലമാണ്‌, നാണക്കേടു മൂലമാണു സുരക്ഷിതമല്ലാത്ത രീതികളിലൂടെ ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നത്‌. അറിഞ്ഞും അറിയാതെയും ഗര്‍ഭം ധരിച്ച സ്‌ത്രീകള്‍ക്ക്‌ അതു പുറത്തു പറഞ്ഞാല്‍ വീട്ടിലും നാട്ടിലും ഭ്രഷ്‌ട്‌. അവഹേളനം. അതിനാലാണു സ്വകാര്യമായി ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിക്കുന്നതും. അപകടം നിറഞ്ഞ മാര്‍ഗങ്ങളിലൂടെയാകും കാര്യം സാധിക്കുക. അതുവഴി ഗര്‍ഭസ്ഥ ശിശു മാത്രമല്ല, അമ്മയും ഇല്ലാതാകുന്നു. ഇത്തരം മരണങ്ങള്‍ രാജ്യത്തു വ്യാപകമാകുന്നു. പ്രത്യേകിച്ചും ഗ്രാമങ്ങളില്‍. ആദിവാസി മേഖലകളില്‍. എഴുത്തും വായനയുമൊന്നും നിശ്ചയമില്ലാത്ത കുഗ്രാമങ്ങളില്‍. ചേരികളിലും ഊരുകളിലും മറ്റും ഇത്തരം ദുരന്തങ്ങള്‍ സര്‍വസാധാരണം.
ഗുരുതരമായ ഒരാരോഗ്യ പ്രശ്‌നമായി അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ മാറിയിട്ടുണ്ടെന്നുള്ള സത്യം അവസാനം കേന്ദ്രസര്‍ക്കാരിനും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. നേരത്തെ ഇതൊന്നും അറിയാഞ്ഞിട്ടല്ല. പക്ഷേ, അതങ്ങ്‌ അംഗീകരിച്ചു കൊടുക്കുവാന്‍ പല കാരണങ്ങളാല്‍ അധികൃതര്‍ക്കായില്ല. അതിനാല്‍ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, ഗര്‍ഭഛിദ്രം സുരക്ഷിതമായ മാര്‍ഗത്തിലൂടെ മാത്രം നടത്താവൂ എന്നുള്ള സന്ദേശത്തിനു പ്രചാരണം നല്‌കാന്‍ കേന്ദ്ര ആരോഗ്യവകുപ്പു മുന്നോട്ടുവന്നിരിക്കുന്നു.
സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷിതമായ ഗര്‍ഭഛിദ്രത്തിനു പ്രാധാന്യം നല്‌കുന്ന രീതിയില്‍ കൂടുതല്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. എന്നു മാത്രമല്ല, സുരക്ഷിത മാര്‍ഗത്തിലൂടെ ഗര്‍ഭഛിദ്രം നടത്തുന്ന സ്‌ത്രീകളുടെ പേരു വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നുള്ള ഉറപ്പും കേന്ദ്രം നല്‌കുന്നുണ്ട്‌. അവിഹിത ഗര്‍ഭധാരിണികള്‍ക്ക്‌ ഇതില്‍പരം ആശ്വാസം മറ്റെന്താണുള്ളത്‌? രഹസ്യം കാത്തുസൂക്ഷിക്കാനായി ഒളിച്ചും പാത്തും അപകടമേഖലയിലൂടെ നീങ്ങാതെ തന്നെ ഇനി ഗര്‍ഭം അലസിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ മുന്നിലെത്തിയിരിക്കുന്നു.
നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷന്റെ ഒരു പദ്ധതിയായിട്ടാണു സുരക്ഷിത ഗര്‍ഭഛിദ്രം ഏറ്റെടുത്തിട്ടുള്ളത്‌. ഇതിനായി അനേകം സുരക്ഷിത മാര്‍ഗങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇരുപത്തിനാലുമണിക്കൂറും ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പരിപാടിയാണ്‌ ആസൂത്രണം ചെയ്‌തിട്ടുള്ളത്‌. തികച്ചും സൗജന്യമായിത്തന്നെ ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കണമെന്നാണു സംസ്ഥാന സര്‍ക്കാരുകളോടു മിഷന്‍ നിര്‍ദേശിച്ചിട്ടുള്ളതും. ഗര്‍ഭഛിദ്രത്തിനു മുമ്പും അതു കഴിഞ്ഞും ഇത്തരം ചെയ്‌തികളുടെ ഗുണദോഷങ്ങള്‍ സ്‌ത്രീകളെ പറഞ്ഞു ധരിപ്പിക്കണമെന്നും മിഷന്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്‌.
ഇന്ത്യയില്‍ 2008ല്‍ 65 ലക്ഷത്തിലധികം ഗര്‍ഭഛിദ്രങ്ങള്‍ നടന്നതായിട്ടാണു കണക്കാക്കപ്പെടുന്നത്‌. യഥാര്‍ത്ഥ കണക്ക്‌ ഇതിലും കൂടുതലാകാം. ഇതില്‍ 66 ശതമാനവും സുരക്ഷിതമില്ലാത്ത മാര്‍ഗങ്ങളിലൂടെയാണു നടന്നത്‌. ഇന്ത്യയില്‍ പ്രസവത്തോടനുബന്ധിച്ചു സംഭവിക്കുന്ന മരണങ്ങളില്‍ പത്തു ശതമാനത്തിലധികവും അവിദഗ്‌ദ ഗര്‍ഭഛിദ്രങ്ങള്‍ വഴിയാണെന്നു നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷന്റെ ദേശീയ ഡയറക്‌ടര്‍ അനുരാധ ഗുപ്‌ത വെളിപ്പെടുത്തുന്നു. രാജ്യത്തെ ഒരുലക്ഷം ഗര്‍ഭഛിദ്രങ്ങളില്‍ ഇരുന്നൂറിലധികം സ്‌ത്രീകള്‍ മരണത്തെ വരിക്കേണ്ടിവരുന്നുണ്ട്‌.
ഇന്ത്യയില്‍ ഒന്നേ മുക്കാല്‍ ലക്ഷത്തോളം ഹെല്‍ത്തുസെന്ററുകളാണ്‌ ഇന്നു പ്രവര്‍ത്തിക്കുന്നത്‌. ഇതില്‍ 20000ഓളം സെന്ററുകള്‍ മെച്ചപ്പെട്ടവയാണെന്നു കണ്ടെത്തി അവിടെ 24 മണിക്കൂറും ഗര്‍ഭഛിദ്രത്തിനുള്ള സൗകര്യങ്ങളേര്‍പ്പെടുത്താനാണു മിഷന്‍ ശ്രമിക്കുന്നത്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ഭവൻ കലാലയ ചെറുകഥാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു  (6 minutes ago)

തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  (18 minutes ago)

പ്‌ളസ് ടു വിദ്യാര്‍ഥിനിയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി....  (24 minutes ago)

ജാമ്യാപേക്ഷയിൽ വിധി ഇന്ന്....  (40 minutes ago)

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ  (58 minutes ago)

കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു  (10 hours ago)

പ്രധാനമന്ത്രിയുടെ പരിപാടിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍  (10 hours ago)

തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്‍കി ആന്റണി രാജു  (11 hours ago)

ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന സംഘം അറസ്റ്റില്‍  (11 hours ago)

ഞാൻ അവളെ ഉപയോഗിച്ച് കൊന്ന് സാറേ..! മൂട്ടിലെ ചുവപ്പ് മാറിയില്ല കൊല്ലാൻ ഇറങ്ങീരിക്കുന്നു കുറ്റിക്കാട്ടിൽ നടന്നത്..! രാഹുലിനെ തൂക്കാൻ ഇറങ്ങിയ ചുണ ഇവിടെ കാണിച്ചിരുന്നെങ്കിൽ....!!  (11 hours ago)

കമ്യൂണിസ്റ്റുകാര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു; ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കള്‍ ഓര്‍ക്കണമെന്ന് ചെന്നിത്തല  (11 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റര്‍ റിമാന്‍ഡില്‍  (11 hours ago)

വിലങ്ങ് വയ്ക്കാൻ ചാടി ഇറങ്ങിയ SIT ഞെട്ടി വിറച്ചു..! ഫെനി നൈനാന്റെ കൂറ്റൻ നീക്കം..!ഹൈക്കോടതിയിൽ ..!' അടച്ചിട്ട കോടതി മുറിയിൽ നടന്നത്  (12 hours ago)

Malayali Vartha Recommends