Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

1955ൽ രചിക്കപ്പെട്ട നബാക്കോവ് തന്നെ റഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ലോലിറ്റ... പ്രണയം, ലൈംഗികത, ഗൂഢാലോചന, കൊലപാതകം, ബാലപീഡനം, തുടങ്ങിയ നിരവധി വിഷയങ്ങൾ പ്രേമേയമാകുന്ന നോവൽ ആഗോള പ്രശസ്തി നേടിയ വിവാദകൃതിയായി അറിയപ്പെടുന്നു... നോവൽ അവതരിപ്പിക്കപ്പെടുന്നത് ഒരു കൊലപാതകത്തിനു ജയിലിൽ വിചാരണ കാത്തുകഴിയുന്നതിനിടയിൽ മരണപ്പെട്ട ഹംബർട്ട് എന്ന ഒരു മുൻ അധ്യാപകന്റെ ഓർമ്മക്കുറിപ്പായാണ്....

04 JANUARY 2023 01:46 PM IST
മലയാളി വാര്‍ത്ത

ഇന്ന് മെട്രോമാറ്റിനി ന്യൂസ് പരിചയപ്പെടുന്നത് സിനിമയല്ല, മറിച്ചു 1962ലും പിന്നീട് 1997ലും ഹോളിവുഡ് സിനിമയാക്കപ്പെട്ട നിരവധി തവണ നാടകമായി അവതരിപ്പിക്കപ്പെട്ട ഒപ്പറ opera, ബാലേ ballet എന്നിവയായും ആവിഷ്ക്കരിക്കപ്പെട്ട ഒരു നോവലാണ്... ലോലിറ്റ. റഷ്യൻ-അമേരിക്കൻ നോവലിസ്റ്റായ നബക്കോവ് രചിച്ച ഇംഗ്ലീഷ് നോവലാണ് ലോലിത (Lolita). 1955ൽ രചിക്കപ്പെട്ട ഈ നോവൽ നബാക്കോവ് തന്നെ റഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി 1967 ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച രചനകളുടെ പട്ടികകളിൽ ഇടം കണ്ടെത്തിയ ഈ കൃതിയിൽ പ്രണയം, ലൈംഗികത, ഗൂഢാലോചന, കൊലപാതകം, ബാലപീഡനം, തുടങ്ങിയ നിരവധി വിഷയങ്ങൾ വരുന്നുണ്ട് , അത് കൊണ്ട് തന്നെ ആഗോള പ്രശസ്തി നേടിയ ലോലിത ഒരു വിവാദ കൃതിയായും അറിയപ്പെടുന്നു. .

പാശ്ചാത്ത്യ ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്നവർക്ക് മിക്ക സർവ്വകലാശാലകളിലും ലോലിത ടെക്സ്റ്റ് ബുക്കായോ, പഠന വിഷയമായോ ചേർക്കപ്പെട്ടിട്ടുണ്ട് . മോഡേൺ ലൈബ്രറിയുടെ 1998ലെ പട്ടികപ്രകാരം 20ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കൃതികളുടെ പട്ടികയിൽ നാലാം സ്ഥാനം ലോലിതയ്ക്കാണ് . ബുക്ക്ലബൻ വേൾഡ് ലൈബ്രറി (Booklubben world Library)യുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കൃതികളുടെ 2002ലെ പട്ടികയിലും ലോലിത സ്ഥാനം പിടിച്ചിരുന്നു. ഒരു കൊലപാതകത്തിനു ജയിലിൽ വിചാരണ കാത്തുകഴിയുന്നതിനിടയിൽ മരണപ്പെട്ട ഹംബർട്ട് (Humbert) എന്ന ഒരു മുൻ അധ്യാപകന്റെ ഓർമ്മക്കുറിപ്പായാണ് നോവൽ അവതരിപ്പിക്കപ്പെടുന്നത്. ഹംബർട്ടിന്റെ മരണശേഷം വക്കീൽ മുഖാന്തരം ഒരു സുഹൃത്ത് പ്രസിദ്ധീകരിക്കുന്നതാണ് ഹംബർട്ടിന്റെ ജീവിതകഥ. വ്ളാടിമിർ നോബോക്കോവ് എന്ന റഷ്യൻ എഴുത്തുകാരൻ കോറിയിട്ട വരികളിൽ രണ്ടു പ്രധാന കഥാപാത്രങ്ങൾ ആണ് ഉള്ളത്.

ഹംബർട് എന്ന ആളും , ലോലിറ്റ എന്ന 12 വയസ്സുകാരിയായ ഒരു കൊച്ചു പെൺകുട്ടിയും. ഹംബർട്ടിനു ലോലിറ്റയോടു തോന്നുന്ന പ്രണയവും, അവളെ സ്വന്തമാക്കാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളുമാണു നോവലിൻ്റെ കഥാബിന്ദു. ഒരു കവിതപോലോഴുകുന്ന നോവലിൻ്റെ തുടക്കം തന്നെ വളരെ ഗംഭീരമാണ്. ഫ്രാൻസിൽ ജനിച്ച് വളർന്ന ഹംബർട്ട് ചെറുപ്രായത്തിൽ തന്നെ പ്രണയ ബദ്ധിതനാവുന്നുണ്ട് . പതിമൂന്നാം വയസ്സിൽ, തന്നെക്കാൾ ഒരു വയസ്സു മാത്രം ഇളപ്പമുള്ള അന്നബെലിനെ ആണ് അവൻ പ്രേമിക്കുന്നത് . എന്നാൽ നാലു മാസത്തിനുള്ളിൽ അവൾ ടൈഫോയിഡ് പിടിപ്പെട്ട് മരിക്കുന്നു. ഹംബർട്ട് പിന്നീട് ഇംഗ്ലീഷ് അധ്യാപകൻ ആവുന്നു. ഇടയ്ക്ക് ചിത്തഭ്രമത്തിനു ആശുപത്രിയിലും കഴിയേണ്ടി വരുന്നു.

അല്ലറ ജോലികൾ പലതും ചെയ്തു ജീവിക്കുന്നതിനിടയിൽ ഒരു സ്ത്രീയെ വിവാഹം ചെയ്യുന്നെങ്കിലും ആ ദാമ്പത്യം തികഞ്ഞ പരാജയമായി തീരുന്നു. കാരണം ഹാംബർട്ടിന്റെ മനസ്സിലെ പ്രണയിനി അന്നബെൽ എന്ന പന്ത്രണ്ടുവയസ്സുകാരിയാണ്.. അത് കൊണ്ടുതന്നെ ഹംബർട്ടിനു പണയഭാവം കൊച്ചുപെൺകുട്ടികളോട് മാത്രമായിരുന്നു. മരിച്ചു പോയ തന്റെ ആദ്യ പ്രണയിനി അന്നബെലിനെ ഓർമ്മപ്പെടുത്തുന്ന കുട്ടികളോട് ആയിരുന്നു അയാൾക്ക് താൽപ്പര്യം. ഹംബർട്ട് അമേരിക്കയിലെത്തുന്നു. ശാർലറ്റ് ഹേസ് (Charlotte Haze)എന്ന ഒരു വിധവയുടെ വീട്ടിൽ അയാൾ വാടകകാരനാവുന്നു. ശാർലറ്റിന്റെ പന്ത്രണ്ട് വയസ്സുള്ള മകളിൽ അയാൾ ആദ്യ കാഴ്ചയിൽ തന്നെ അനുരക്തനാവുന്നു. ഡൊളോറസ് എന്ന ആ കുട്ടിയുടെ വിളിപേരാണ് ലോലിത.

ഹംബർട്ടിൻ്റെ ഓർമ്മക്കുറിപ്പായാണ് നോവൽ എഴുതിയിരിക്കുന്നത്. അതിനാൽ നമുക്കു ലോലിറ്റയെ അറിയാൻ ഒരൊറ്റ മാർഗ്ഗമേയുള്ളൂ: ഹംബർട്ടിൻ്റെ ചിന്തകൾ! അയാളുടെ ചിന്തകളിൽ ലോലിറ്റ തനിക്കായി തൂവിത്തുളുമ്പുന്ന പതിവ്രതയാണ്, മാടിവിളിക്കുന്ന തേൻകനിയാണ്, തുള്ളിച്ചാടിനടക്കുന്ന ഒരു കിങ്ങിണിപ്പൊട്ടാണ്. അതിയായ പ്രണയത്തിൽ ലയിച്ചുല്ലസിക്കുമ്പോൾ അയാൾ എല്ലാം മറന്ന ഒരു കൊച്ചു കാമുകനായി മാറുന്നു. സ്നേഹം മാത്രം തുളുമ്പുന്ന സ്നേഹിതനാകുന്നു, പ്രണയാത്മാവാകുന്നു. അവളുടെ മുടിയും, ചൊടിയും, അഴകും വർണ്ണിക്കുന്ന ഒരു കമിതാവാകുന്നു. ഒരു ചിത്രശലഭത്തെപ്പോലെ, നുള്ളാതെ നോവിക്കാതെ അയാൾ അവളെ കൊണ്ടുനടക്കുന്നു.. അയാളുടെ ചിന്തകളും പ്രണയവുമെല്ലാം ഡയറിയിൽ കുറിച്ചുവെച്ചു .

ലോലിതയുടെ അമ്മ ശാർലെറ്റിനെ അയാൾ വെറുക്കുകയാണ് . എന്നാൽ ശാർലറ്റാകട്ടെ ഹംബർട്ടിനെ പ്രണയിക്കുന്നു. ഒരിക്കൽ ലോലിതയെ അവളുടെ അമ്മ വേനലവധിക്യാമ്പിലേക്ക് പറഞ്ഞയ്ക്കുന്നു. അപ്പോൾ ഹംബർട്ട് ശാർലറ്റിനെ വിവാഹം ചെയ്യുന്നുമുണ്ട് . തനിക്ക് എന്നും എപ്പോഴും ലോലിതയുടെ അടുക്കൽ തന്നെ നിൽക്കാനല്ല സൂത്രം ആയാണ് ഇഷ്ടമില്ലാത്ത ശാർലറ്റിനെ ഹംബർട്ട് വിവാഹം കഴിക്കുന്നത്. ലോലിതയെ തനിച്ച് കിട്ടാൻ അമ്മെയെ കൊന്നു കളയാൻ പോലും ഹംബർട്ട് ആലോചിക്കുന്നെങ്കിലും ധൈര്യക്കുറവ് മൂലം അത് ഉപേക്ഷിക്കുന്നു.

ഇതിനിടെ ശാർലറ്റ് ഹംബർട്ടിന്റെ ഡയറി വായിച്ച് കാര്യങ്ങൾ ഗ്രഹിക്കുന്നു. തന്നെ വെറുക്കുകയും തന്റെ മകളെ കാമിക്കുകയും ചെയ്യുന്നവനാണ് ഭർത്താവെന്ന് അവൾ തിരിച്ചറിയുന്നു. തെളിവ് സഹിതം ഹംബർട്ടിനെ നേരിട്ടപ്പോൾ ഹംബർട്ട് എല്ലാം നിഷേധിക്കുന്നു. ക്ഷുഭിതയായി വീട് വിട്ടിറങ്ങുന്ന ശാർലറ്റ് ഉടൻ തന്നെ ഒരു കാറപകടത്തിൽ മരിക്കുന്നു.

വേനലവധിക്യാമ്പിൽ നിന്നും ഹംബർട്ട് ലോലിതയെകൂട്ടി കൊണ്ട് വന്ന് ഒരു ഹോട്ടലിൽ വച്ച് മാത്രമാണ് അമ്മ മരിച്ച വിവരം അറിയിക്കുന്നത്.പിന്നീട് ഒരു വർഷം അവർ വിവിധ സ്ഥലങ്ങളിലായി ചുറ്റിതിരിയുന്നു.ഹംബർട്ടിനു അവളോടുള്ള അനുരാഗം മൂർച്ഛിക്കുന്നു. അവളാകട്ടെ അയാളെ അവളുടെ അഭീഷ്ടങ്ങൾക്കനുസരിച്ച് ചൊല്പടിക്ക് നിർത്താനും പഠിക്കുന്നു. അവൾക്ക് കലികയറുന്ന അവസരങ്ങളിൽ അവളെ അനാഥാലയത്തിലാക്കും എന്ന് അയാൾ ഇടയ്ക്കിടെ ഭീഷണി മുഴക്കാറുമുണ്ട്.

നോവൽ മൊത്തം ഇങ്ങനെയാണു ഒഴുകിനീങ്ങുന്നത്. അതിയായ സ്നേഹം, പ്രണയം, മോഹം, കാമം, കരുതൽ, വാത്സല്യം. വായിച്ചു വരുമ്പോൾ വായനക്കാർ ഹംബർട്ടിൻ്റെ സ്നേഹത്തെ കൂടുതൽ അറിയാൻ തുടങ്ങുന്നു, ഒടുവിൽ അദ്ദേഹത്തെ സ്നേഹിച്ചുതുടങ്ങുന്നു. തീർത്തും നിരുപദ്രവകാരിയായ മനുഷ്യനായി അയാൾ നമുക്കു മുന്നിൽ മാറുന്നു. അത്രത്തോളം മനം മയക്കുന്ന രീതിയിലാണു ഹംബർട് സ്വന്തം കഥ പറഞ്ഞു തരുന്നത്. തൻ്റെ ഭാഗത്തു സ്നേഹം മാത്രമേ ഉള്ളൂവെന്നും, അതിൽ യാതൊരു തെറ്റുമില്ലെന്നും വായനക്കാരെ വിശ്വസിപ്പിച്ചെടുക്കുന്നു.നോവലിലുടനീളം ലോലിറ്റയെ അറിയാൻ വായനക്കാർക്കു ഹംബെർട്ടിൻ്റെ ചിന്തകൾ മാത്രമാണ് വഴി! ഇതിനിടെ ലോലിതയെ ആശുപത്രി ചികിൽസയ്ക്കിടെ കാണാതാവുകയാണ് . അവൾ ഒളിച്ചോടി മറ്റൊരു വിവാഹം കഴിക്കുന്നു. അപ്പോഴും അവളെക്കുറിച്ച് ഒരു വിവരവും ഇല്ലാതെ ഹംബർട്ട് ദുഖിതനാകുന്നുണ്ട്

പക്ഷെ അത്രമേൽ സ്നേഹിച്ചിട്ടും ലോലിത എന്ത് കൊണ്ട് ഒളിച്ചോടിപ്പോയി എന്ന ചോദ്യം വായനക്കാരന്റെ മനസ്സിൽ തോന്നാം , അല്ലെങ്കിൽ അപ്പോൾ മാത്രമാണ് ലോലിത എന്ന കുട്ടിയുടെ മനസ്സ് എന്തായിരുന്നു എന്ന് വായനക്കാർ ചിന്തിക്കുന്നത് പോലും ...ഹംബർട് നമുക്കു മുന്നിൽ തീർത്തതു വെറും ഒരു മൂടുപടം മാത്രമാണെന്നു വായനക്കാർ പതുക്കെ മനസ്സിലാക്കാൻ തുടങ്ങുന്നു . ലോലിറ്റ എന്ന പെൺകുട്ടിയുടെ ഒരു ബിംബം മാത്രമേ നമ്മൾ കാണുന്നുള്ളൂ. അത് അയാളുടെ മനസ്സിലുള്ള ഒരു ബിംബം മാത്രമാണ് . അതിനാൽ ലോലിറ്റയെ പീഡിപ്പിക്കുന്ന രംഗങ്ങൾ വരെ നമുക്ക് മനസ്സിലാക്കാതെ പോവും. കാരണം ഹംബെർട്ടിൻ്റെ ചിന്തകളിൽ അതു പീഡനമല്ല, പ്രണയം വിരിയുന്ന കാവ്യാത്മകമായ നിമിഷങ്ങളാണ്. പക്ഷെ ആ കൊച്ചുകുട്ടിയ്ക്ക് അതൊരുപക്ഷേ പീഡനം തന്നെ ആകാം ,അല്ലെങ്കിൽ അനാഥയായ ഒരു കൊച്ചുകുട്ടിയുടെ നിസ്സഹായത ആകാം

രണ്ട് കൊല്ലത്തെ അന്വേഷണങ്ങൾക്കൊടുവിൽ ലോലിതയുടെ ഒരുകത്ത് ഹംബർടിനു ലഭിക്കുന്നു . അവൾ വിവാഹിതയും ഗർഭിണിയും ആണ് ഇപ്പോൾ . പക്ഷെ കടുത്ത ദാരിദ്ര്യത്തിലുമാണ് . അവളുടെ ഭർത്താവ് അവളെ ഉപേക്ഷിച്ചെങ്കിലും ,ലോലിതയെ തിരികെ സ്വീകരിക്കാൻ ഹംബർട്ട് തയ്യാറാണെങ്കിലും അവൾ സ്നേഹപൂർവ്വം നിരസിക്കുകയാണ് . അവൾക്ക് കുറെ പണം കൊടുത്ത് ഹംബർട്ട് പോകുന്നു. അവളെ ഉപയോഗിച്ച് ഉപേക്ഷിച്ച അവളുടെ ഭർത്താവിനെ അയാൾ തേടിപിടിച്ച് വെടിവെച്ച് കൊല്ലുന്നു. ഹംബർട്ട് ജയിലിൽ ആവുന്നു. അവിടെ വച്ച് അയാൾ എഴുതുന്ന ആത്മകഥയാണ് ഈ നോവൽ.

പ്രസവത്തിൽ ലോലിത മരിക്കുന്നു. അതെതുടർന്ന് ഹൃദയഘാതം മൂലം ജയിലിൽ ഹംബർട്ടും മരിക്കുന്നു. പുകപിടിച്ച ചിന്തകൾ മാത്രമാണു നമുക്കു മുന്നിൽ തുറന്നുവച്ചിട്ടുള്ളത്. അതിൽ വായനക്കാരെല്ലാം വീണുപോകും എന്നതാണ് സത്യം . എഴുത്തിലൂടെ നമ്മുടെ ബോധത്തെ പിച്ചിച്ചീന്തി, അതിൽ നമ്മളറിയാതെ മറ്റൊരു മൂല്യബോധത്തെ തിരുകിക്കയറ്റുന്നു.. അവിടെയാണു എഴുത്തുകാരൻ്റെ വിജയവും. തീർച്ചയായും വായിക്കപ്പെടേണ്ട ഒരു കൃതി തന്നെയാണ് ലോലിറ്റ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (8 minutes ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 minutes ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (14 minutes ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (24 minutes ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (25 minutes ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (53 minutes ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (1 hour ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (1 hour ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (2 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (2 hours ago)

ഓപ്പറേഷൻ തൂഫാൻ:  (2 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (2 hours ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (2 hours ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (2 hours ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (2 hours ago)

Malayali Vartha Recommends