Widgets Magazine
25
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... പത്തനംതിട്ടയിൽ ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു...


പൊന്മുടി ഇക്കോ ടൂറിസം അടച്ചു...ഇന്ന് മുതൽ (24.10.2025) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും..മഴ ശക്തമായി കഴിഞ്ഞാൽ പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യത..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻ വേർതിരിച്ചെടുത്ത സ്വർണം.. ഉണ്ണികൃഷ്ണൻ പോ​റ്റി വി​റ്റെന്ന് നിർണായക മൊഴി..ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനനാണ് സ്വർണം വാങ്ങിയത്..

പ്രേമം തോന്നിപ്പോകുന്ന സ്ഥലം: കെനിയയിലെ അംബോസെലി

16 SEPTEMBER 2017 03:26 PM IST
മലയാളി വാര്‍ത്ത

പ്രേമം തോന്നിപ്പോകുന്ന സ്ഥലമാണ് അംബോസെലി. ഈ മനോഹരമായ സ്ഥലത്തിന് അംബോസെല്ലി എന്ന നാമം ലഭിക്കാന്‍ കാരണം അവിടെ ഇടയ്ക്കിടെ വരുന്ന കാറ്റാണ്. പൊടിമണ്ണാല്‍ നിറഞ്ഞ് കറങ്ങി വരുന്ന ഒരിനം കാറ്റ്. ഈ കാറ്റിനെ അംബോസെല്ലി എന്നാണ് വിളിക്കുന്നത്. ഇതുമൂലമാണ് ഈ പ്രദേശത്തിന് അംബോസെല്ലി എന്ന് പറയുന്നത്.

ഒരുപാട് പ്രത്യേകതകള്‍ ഉണ്ട് അംബോസല്ലിക്ക്. അതിമനോഹരമായ സ്ഥലം ആണ് അംബോസെല്ലി. ലോകത്തിലെ അതിമനോഹരമായ പര്‍വ്വതം സ്ഥിതി ചെയ്യുന്ന ഇടം എന്ന പ്രത്യേകത കൂടി ഉണ്ട് അംബോസെല്ലിക്ക്. ആ പര്‍വ്വതമാണ് കിളിമാഞ്ചാരോ. ഒരുപാട് പ്രത്യേകതയും കഥയും നിറഞ്ഞതാണ് കിളിമാഞ്ചാരോ. ഈ മനോഹരമായ പര്‍വ്വതത്തിനടുത്ത് വാസമുറപ്പിക്കാന്‍ ഭാഗ്യം ലഭിച്ചത് അംബോസാല്ലിയിലെ മസ്സായി ഗോത്രത്തിനാണ്. ഈ നിഷ്‌കളങ്കമായ ആളുകളും, കഥയിലും ചിത്രങ്ങളിലും മാത്രം കണ്ട ലോകത്തിലെ ഏറ്റവും വലിയ ആന എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ ആനയും, പാതി മഞ്ഞാല്‍ മൂടിയ പര്‍വ്വതം ആകാശത്തെത്തി നില്ക്കുന്ന കാഴ്ചയും ആണ് കിളിമഞ്ചാരോയെ മനോഹരമാക്കുന്നത്.

കിളിമാഞ്ചാരോ എന്ന ഈ മനോഹാരിതക്ക് ഒരു കൊച്ചു കഥയുണ്ട്. ദൈവത്തിന്റെ അനുഗ്രഹം, അത്ഭുതം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കിളിമഞ്ചാരോ എന്ന ഈ മനോഹര പര്‍വ്വതം പണ്ട് കെനിയക്ക് സ്വന്തം ആയിരുന്നില്ല. കെനിയയുടെ തൊട്ടടുത്ത താന്‍സാനിയ എന്ന പ്രദേശക്കാര്‍ക്ക് സ്വന്തം ആയിരുന്നു. അന്ന് അവിടെ രാജഭരണം നിലനില്‍ക്കുന്ന കാലം. കെനിയാവാസികള്‍ക്ക് വല്ലാതെ ജലക്ഷാമം നേരിടേണ്ടി വന്നു. അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി താന്‍സാനിയയിലെ രാഞ്ജി കെനിയക്കാര്‍ക്ക് വിട്ടുകൊടുത്തതാണ് ഈ കിളിമഞ്ചാരോ എന്ന മനോഹരമായ പര്‍വ്വതം. കിളിമഞ്ചാരോയുടെ ഏകദേശം 20 കി.മീ ചുറ്റളവില്‍ ഉള്ള പ്രദേശവാസികള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കും മറ്റും ആശ്രയിക്കുന്നത് കിളിമഞ്ചാരോയില്‍ നിന്നുള്ള നീരുറവയാണ്.
കിളിമാഞ്ചാരോ എന്ന സുന്ദരി പുറമേക്ക് അതിമനോഹരിയും കണ്ണിന് കുളിര്‍മയേകുന്നതുമാണ്. എന്നാല്‍ ആ പര്‍വ്വതത്തിനുള്‍വശം അഗ്‌നിയാല്‍ നിറഞ്ഞതാണെന്നാണ് പറയപ്പെടുന്നത്. ഈ കിളിമാഞ്ചാരോ പര്‍വ്വതം ഒരു അഗ്‌നി പര്‍വ്വതം കൂടിയാണെന്ന് സാരം. പ്രദേശവാസികളായ മസായികളില്‍ ആ പ്രകൃതിയെ ആസ്വദിക്കുന്നതിലുപരി അവരില്‍ ഒരു തരം ഉള്‍ഭയവും കാണാം. മറ്റൊരു മനോഹരമായ കാഴ്ച്ചയായിരുന്നു കിളിമഞ്ചാരോയുടെ മുകളില്‍ അപ്പക്കഷ്ണം പോലെ വീണുകിടക്കുന്ന മഞ്ഞ്. മറ്റൊരു നഷ്ടകഥയുണ്ട് ആ കാഴ്ചയ്ക്കു പിന്നില്‍. ഇപ്പോള്‍ അവിടെയുള്ളവര്‍ അവരുടെ ചെറുപ്രായത്തില്‍ കണ്ട കിളിമാഞ്ചാരോ എന്ന പര്‍വ്വതം ഒരു വെള്ള പഞ്ഞിപ്പുതപ്പാല്‍ മൂടി തലയുയര്‍ത്തി നില്ക്കുന്നതായിരുന്നുവത്രേ.

എന്നാല്‍ ഇന്നതിന്റെ അവസ്ഥ അങ്ങനെ അല്ല, ഒരു വലിയ കരിങ്കല്‍ കഷ്ണമായി മാത്രമാണ് കാണാന്‍ സാധിച്ചത്. എങ്കിലും അവള്‍ മനോഹരി തന്നെ ആണ്. മറ്റൊരു മനോഹരകാഴ്ച്ച കിളിമഞ്ചാരോയോട് ചേര്‍ന്ന് കാണപ്പെടുന്ന കുഞ്ഞു മലകളാണ്, അവിടെ ചെറിയ ഇരുമ്പുകഷ്ണങ്ങള്‍ പോലുള്ള ഒരിനം മണ്ണാണ് ഉള്ളത്. അതിമനോഹമാണ് ആ കാഴ്ച്ചകളൊക്കെ.

കെനിയ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ആളുകളുടെ മനസ്സില്‍ ഉള്ള ഒരു ധാരണ വറ്റിവരണ്ട മരുഭൂമി പോലുള്ള സ്ഥലം ആണെന്നാണ്. എന്നാല്‍ അങ്ങനൊന്നും അല്ല കെനിയ. നമ്മുടെ കേരളത്തിലെന്നപോലെ ഹരിതാഭം തന്നെ ആണ് അവിടവും. അവിടെയും ഉണ്ട് തെങ്ങും വാഴയും പച്ചപുതച്ച സ്ഥലങ്ങളും. അല്‍പം ചെലവേറിയതാണെങ്കിലും കാടിനേയും കാട്ടുമൃഗങ്ങളെയും സ്‌നേഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും പോകാന്‍ അനുയോജ്യമായ സ്ഥലം ആണ് കെനിയ. അവിടെ ഒരുപാടിനം മൃഗങ്ങളെ കാണാന്‍ സാധിക്കും.

ലോകത്തിലെ ഏറ്റവും വലിയ ആന ആയ ആഫ്രിക്കന്‍ ആന, അവിടത്തെ കാട്ടുപോത്ത്, ഹിപ്പോപൊട്ടാമസ്, കാണ്ടാമൃഗം, ജിറാഫ്, സീബ്ര, സിംഹം, ഹൈന അഥവാ കഴുതപ്പുലി, വൈല്‍ഡ് ബീറ്റ്‌സ് എന്നിവയൊക്കെ അവിടെയുണ്ട്. ഈ വൈല്‍ഡ് ബീസ്റ്റിന് ഒരു പ്രത്യേകത ഉണ്ട്. ദൈവം അവസാനമായി സൃഷ്ടിച്ച മൃഗം ആണെന്നാണ് അവിടത്തെ നാട്ടുകാര്‍ പറയപ്പെടുന്നത്.

അവിടത്തെ ഒരു ഗ്രാമത്തിലേക്ക് സന്ദര്‍ശനം നടത്താതെ തിരികെ പോരരുത്. കെനിയയുടെ മക്കളുടെ മണ്ണിലേക്ക്. അവരെ വിശേഷിപ്പിക്കുന്ന നാമമാണ് മസ്സായി എന്നത്. അവര്‍ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് കല്ലും കമ്പിയുമൊന്നും ഉപയോഗിച്ചല്ല . പകരം ചാണകവും അക്ക്വേഷ്യയുടെ കമ്പുകളും ഉപയോഗിച്ചാണ്. കൂടിയാല്‍ 5,6 അടി വലിപ്പം മാത്രം വരുന്ന ചെറിയ വീടുകള്‍. അതില്‍ തന്നെ അതിശയിപ്പിക്കുന്ന കാര്യം അതിനുള്ളില്‍ രണ്ട് കുഞ്ഞുറൂമുകളും അടുക്കളയും ഉള്‍പ്പെടുത്തിട്ടുണ്ട് എന്നതാണ്. ഈ കുഞ്ഞു കൂരയില്‍ പ്രകാശത്തിനായി അവര്‍ ചെയ്തിരിക്കുന്നത് വീടിന്റെ വശങ്ങളിലായി ചെറിയ ദ്വാരം ഇട്ടിരിക്കുന്നു എന്നതാണ്. അതിലൂടെ വരുന്ന വെളിച്ചമേ അവിടെയുള്ളു. വഴിയരികില്‍ പാകമായി തൂങ്ങിക്കിടക്കുന്ന അവക്കാഡോ (ബട്ടര്‍) മരങ്ങള്‍ നമ്മുടെ ശ്രദ്ധനേടും.

കെനിയയില്‍ ഉള്ള ഒരു പോരായ്മ വെള്ളത്തിന്റെ ബുദ്ധിമുട്ടാണ്. നമുക്കവിടെ പുഴകളൊക്കെ കാണാന്‍ സാധിക്കും എന്നാല്‍ നമ്മുടെ നാട്ടിലെ പോലെ അവിടത്തെ പുഴകളും ജലസ്രോതസ് എന്നരീതിയില്‍ ആശ്രയിക്കാനാവാത്ത നിലയില്‍ മലിനമാണ്. അവിടെ കോണ്‍കോഡ് എന്ന ഒരു റിസോര്‍ട്ടുണ്ട്. അതിന്റെ തൊട്ടുമുന്നിലായി ഒരു പുഴയുണ്ട്. അതില്‍ ഹിപ്പോപൊട്ടാമസുകളെ കാണാന്‍ സാധ്യതയുണ്ട്. ഹിപ്പോപൊട്ടാമസുകളെ എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാല്‍ വീടിന്റെ ജനാലയിലൂടെ നോക്കുമ്പോള്‍ അങ്ങേ പറമ്പില്‍ ഹിപ്പോപൊട്ടാമസുകളെ കാണുക എന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ വല്ലാത്ത കൗതുകമുണര്‍ത്തുന്ന അവസ്ഥകളല്ലേ? നമ്മുടെ നാടുകളില്‍ കാണാന്‍ പറ്റുമോ അങ്ങനൊരു കാഴ്ച്ച. നേരം പുലര്‍ന്നുവരുമ്പോള്‍ ഹിപ്പോപൊട്ടാമസുകളാല്‍ നിറഞ്ഞുനില്ക്കുന്ന നദീതടം!

മറ്റൊരു ബുദ്ധിമുട്ടാണ് ഭക്ഷണം. നമ്മുടെ ഭക്ഷണരീതി അവരുടേതുമായി ഒരുപാട് അന്തരം ഉണ്ട്. കെനിയാക്കാര്‍ അരിഭക്ഷണം ഉപയോഗിക്കുന്നേ യില്ല എന്നുള്ളതാണ് ഒരു സവിശേഷത. അവരുടെ ഭക്ഷണം കിഴങ്ങുവര്‍ഗങ്ങളായ മധുരക്കിഴങ്ങ്, കപ്പ, ഉരുളക്കിഴങ്ങ്, ഇതൊക്കെയാണ്. നമ്മള്‍ പാകംചെയ്യുന്ന പോലെ ഉപ്പിട്ട് തിളപ്പിച്ചല്ല അവര്‍ പാകം ചെയ്യുന്നത്. വെറുതെ തിളപ്പിച്ച് അതില്‍ പയറും ചേര്‍ത്ത് ഒരു പ്രത്യേകതരം ഭക്ഷണരീതിയാണ് പിന്തുടരുന്നത്. നമുക്കതിനോട് യോജിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാകും. അതുകൊണ്ട് കെനിയയിലേക്ക് പോകുമ്പോള്‍ ഉണക്ക മുന്തിരി,അണ്ടിപ്പരിപ്പ് , ഉണക്കിയ പഴവര്‍ഗങ്ങള്‍, പിസ്ത, ആല്‍മണ്ട്, ബിസ്‌ക്കറ്റ്, ലോങ്ങ് ലൈഫ് ടിന്‍ ജ്യൂസ് എന്നിങ്ങനെയുള്ള ലഘു ഭക്ഷണസാധനങ്ങള്‍ കരുതിയാല്‍ നന്നായിരിക്കും.

കെനിയന്‍ യാത്ര നടത്തുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് ഇതൊക്കെയാണ്. പൈസയുടെ കാര്യം പറയാം, പോകുമ്പോള്‍ കുറച്ചു രൂപ ഡോളറുകളാക്കി കൊണ്ടുപോകുകയാണ് ചെയ്യേണ്ടത്. ഈ ഡോളര്‍ കെനിയയില്‍ എത്തിയാല്‍ കെനിയന്‍ ഷില്ലിങ്ങ്‌സ് ആയി മാറ്റാന്‍ സാധിക്കും. അവിടെ ഷില്ലിങ്ങ്‌സ് ആണ് ഉപയോഗിക്കുന്നത്.( 1 ഡോളര്‍ എന്നാല്‍ 10 ഷില്ലിങ്ങ്‌സ് ആണ്. 10 ഡോളര്‍ എന്നാല്‍ 100 ഷില്ലിങ്ങ്‌സ്. 100 ഡോളര്‍ 1000 ഷില്ലിങ്ങ്‌സ് അങ്ങനെയാണ്.)

മറ്റൊന്ന് വാക്‌സിനേഷന്‍ ആണ്. വാക്‌സിനേഷന്‍ ഒരു പ്രധാന കാര്യം തന്നെയാണ്. അവിടെ ജലലഭ്യത കുറവായതിനാല്‍ അവിടത്തെ ശുചിത്വം ഊഹിക്കാവുന്നതല്ലേ ഉള്ളു. നമ്മുടെ ആരോഗ്യ സംരക്ഷണം നമ്മുടെ കയ്യില്‍ തന്നെയാണ്. വാക്‌സിനേഷന്‍ എടുത്തിട്ട് പോയാല്‍ നമുക്ക് അസുഖങ്ങളെ കുറിച്ചുള്ള (ടൈഫോയിഡ്, മലേറിയ, മഞ്ഞപ്പിത്തം) പേടി ഒഴിവാക്കാം.പോകുന്നതിന്റെ 10 ദിവസത്തിന് മുമ്പേ എങ്കിലും വാക്‌സിന്‍  എടുക്കാന്‍ ശ്രദ്ധിക്കണം. കെനിയയില്‍ പുറംരാജ്യക്കാര്‍ക്ക് രാത്രി യാത്ര അനുവദനീയമല്ല എന്നറിയുക. കാരണം കെനിയ സുരക്ഷാഭീഷണി നേരിടുന്ന സ്ഥലമാണ്. വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെയാണ് നിയന്ത്രണം.ഒരു ട്രാവല്‍ ഗൈഡിന്റെ സേവനം ഉറപ്പാക്കുക.

ഒരു കാര്യം കൂടി, പോകുന്നവര്‍ ഒരു ക്യാമറ കരുതാന്‍ മറക്കരുത്. മനോഹരമായ ഒരുപാട് കാഴ്ച്ചകള്‍ പകര്‍ത്താനുണ്ട് ആ സുന്ദര വനത്തില്‍!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്യൂരിഫയറുകൾക്ക് വൻ ഡിമാന്റേറുന്നു  (1 minute ago)

ബിനോയ് വിശ്വം ഒറ്റയ്ക്കല്ല. സി പി എം പ്രമുഖന്റെ പിന്തുണ മുന്നണി ശിഥിമാകും തിരക്കഥ എഴുതിയത് ഡൽഹിയിൽ  (5 minutes ago)

കൂവളത്തിന്റെ ഇല പറിക്കുന്നതിനിടെ ഷോക്കേറ്റ് ...  (32 minutes ago)

SFI സിപിഎം വിടുന്നു..? കാൽ നക്കി കീഴടങ്ങിയ മുഖ്യനെ എടുത്തുടുത്ത് രാഹുൽ ശിവകുട്ടിയെ പഞ്ഞിക്കിടുന്നു  (51 minutes ago)

മകനെയും പേരക്കുട്ടികളെയും അടക്കം 4 പേരെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ  (51 minutes ago)

മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തില്ലെന്ന്  (1 hour ago)

ഗതാഗത നിയന്ത്രണം ലംഘിച്ച യുവാക്കൾ പിടിയിൽ  (1 hour ago)

. മൂന്നാം ഏകദിന പോരാട്ടം ഇന്ന് സിഡ്നിയിൽ  (1 hour ago)

30ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും...  (2 hours ago)

തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഉടൻ ഉണ്ടായേക്കും...  (2 hours ago)

കുടുംബബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത....  (2 hours ago)

മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി...  (3 hours ago)

ബിജെപി സംസ്ഥാന സംഘം സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ  (3 hours ago)

തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിനും സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ദുബായില്‍ ഇരുന്ന് നാട്ടിലെ വീട്ടില്‍ കയറിയ കള്ളനെ പിടികൂടി  (10 hours ago)

Malayali Vartha Recommends