കാഴ്ചക്ക് വിസ്മയമൊരുക്കി ഒഡിഷ

ഭുവനേശ്വര്‍
സന്ദര്‍ശകരെ വശീകരിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന നിരവധി കാഴ്‌ചകള്‍ ഭുവനേശ്വറിലുണ്ട്. ഒഢീഷയിലെ ഏറ്റവും വലിയ നഗരമായ ഭുവനേശ്വറില്‍ ക്ഷേത്രങ്ങള്‍, തടാകങ്ങള്‍, ഗുഹകള്‍, മ്യൂസിയം, ഉദ്യാനങ്ങള്‍, അണക്കെട്ടുകള്‍ എന്നിവ നിരവധിയുണ്ട്. ലിംഗരാജ ക്ഷേത്രം, മുക്തേശ്വര്‍ ക്ഷേത്രം, രാജറാണി ക്ഷേത്രം, ഇസ്‌കോണ്‍ ക്ഷേത്രം, റാം മന്ദിര്‍,ഷിര്‍ദ്ദി സായി ബാബ മന്ദിര്‍, ഹീരാപൂരിലെ യോഗിനി ക്ഷേത്രം തുടങ്ങി ഒഡീഷ്യന്‍ ക്ഷേത്ര മാതൃകയില്‍ നിര്‍മ്മിച്ച നിരവധി ക്ഷേത്രങ്ങള്‍ ഇവിടെ കാണാന്‍ കഴിയും.
കൊണാര്‍ക്ക് (സൂര്യ ക്ഷേത്രം)
ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങളാണ് ഇവിടെയുള്ളത്. സൂര്യക്ഷേത്രങ്ങളാണ് ഇതില്‍ ഏറ്റവും പ്രശസ്തം. കോണ്‍ എന്ന് അര്‍ഥം വരുന്ന കൊണാ എന്ന വാക്കില്‍ നിന്നും സൂര്യന്‍ എന്ന് അര്‍ഥം വരുന്ന അര്‍ക്ക എന്നീ സംസ്കൃത വാക്കുകളില്‍ നിന്നാണ് ക്ഷേത്രത്തിന് കൊണാര്‍ക്ക് എന്ന് പേര് വന്നത്.
സൂര്യഭഗവാന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളില്‍ നിന്നാണ് ഈ പേര് വന്നത്.
പുരി (ബീച്ച്, ജഗന്നാഥ ക്ഷേത്രം)
ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ഏഴ് പുണ്യ സ്ഥലങ്ങളില്‍ ഒന്നാണ് പുരി. ഐതിഹ്യവും മിത്തുകളും ഇടകലര്‍ന്ന അസംഖ്യം ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. പുരി ജഗന്നാഥ ക്ഷേത്രത്തെ കൂടാതെ ചക്രതീര്‍ഥ ക്ഷേത്രം, മൗസിമ ക്ഷേത്രം, സുനാര ഗൗരംഗ് ക്ഷേത്രം, ശ്രീലോക്നാഥ് ക്ഷേത്രം, ശ്രീ ഗുണ്ഡിച്ച ക്ഷേത്രം, അലര്‍നാഥ് ക്ഷേത്രം, ബലിഹാര്‍ ചണ്ഡി ക്ഷേത്രം തുടങ്ങിയവയാണ് പുരിയിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍.
പുരി ജഗന്നാഥക്ഷേത്രം ഭാരതത്തിലെ പ്രസിദ്ധമായ ചതുർധാമങ്ങളിൽ പെടുന്നുപുരി കടല്‍തീരമാണ് സഞ്ചാരികളുടെ മറ്റൊരു ഇഷ്ട കേന്ദ്രം
ചില്‍ക്ക (തടാകം)
ഇന്ത്യയിലെ ഏറ്റവും വലിയ തീരദേശ പൊയ്‌കയാണ് ചില്‍ക തടാകം. ലോകത്തിലെ രണ്ടാമത്തെ വലിയ പൊയ്‌ക ആണ് ചില്‍ക തടാകം. ഈ പൊയ്‌കയുടെ സാന്നിദ്ധ്യം കാരണം ചില്‍ക ഒഡീഷയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്.
ലോക പ്രശസ്‌തമായ ചില്‍ക തടാകം ആണ് ചില്‍ക വിനോദ സഞ്ചാരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. തടാകത്തിന് പുറമെ ബോട്ടിങ്, മീന്‍പിടുത്തം, പക്ഷിനിരീക്ഷണം തുടങ്ങി വിവിധ വിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യവും ഇവിടെയുണ്ട്. പലതരം വന്യജീവികളെയും ഇവിടെ കാണാന്‍ കഴിയും.
ചന്ദിപ്പൂര്‍ (ബീച്ച്)
അപ്രത്യക്ഷമാകുന്ന കടല്‍ത്തീരമുള്ള ഈ ബീച്ച് ജൈവവൈവിധ്യങ്ങളാല്‍ അനുഗ്രഹീതമാണ്.വേലിയേറ്റമുണ്ടാകുമ്പോള്‍ കടലിലെ വെളളം അഞ്ച് കിലോമീറ്ററോളം അകന്നുപോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ അപൂര്‍വ പ്രതിഭാസം ഒരു ദിവസത്തില്‍ രണ്ടു തവണയെങ്കിലും സംഭവിക്കും.
റൂര്‍കേല
കുന്നുകള്‍, തടാകങ്ങള്‍, പുഴകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിങ്ങനെ നിരവധി ആകര്‍ഷണീയങ്ങളായ കാഴ്ചകള്‍ റൂര്‍ക്കേലയിലുണ്ട്.
ഏറെ അപൂര്‍വ്വങ്ങളായ കാഴ്ചകളുള്ള ഇവിടെ ഏറ്റവും പ്രധാന ആകര്‍ഷണമെന്ന് പറയാവുന്നത് ഹനുമാന്‍ വാടിക എന്ന ക്ഷേത്രമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമയുള്ളത് ഇവിടെയാണ്. മന്ദിര ഡാം, പിതാമഹല്‍ ഡാം എന്നിവ വര്‍ഷം മുഴുവനും സഞ്ചാരികളെ ആകര്‍ഷിക്കുന്നു
സാംബാല്‍പൂര്‍
വിവിധ കാരണങ്ങളാല്‍ സംബാല്‍ പൂരിലെ വിനോദ സഞ്ചാരം ആകര്‍ഷകമാണ്. ഹിരാക്കുഡ് അണക്കെട്ട്, സമലേശ്വരി ക്ഷേത്രം, ഹുമയിലെ ചെരിഞ്ഞ ക്ഷേത്രം, ചിപിലിമ ജലവൈദ്യുത നിലയം, ഘന്തേശ്വരി ക്ഷേത്രം എന്നിവ ഇവിടുത്തെ ചില പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. മഹാനദി പുഴയും വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. ദെബിഗഢ് വന്യജീവി സങ്കേതവും ആകര്‍ഷകമാണ്.ഹുമയിലെ ചെരിഞ്ഞ ക്ഷേത്രമാണ് പ്രധാന ആകർഷണം
https://www.facebook.com/Malayalivartha