ചെറിയ ഡീസല്‍ കാര്‍ നിര്‍മാണം 2020 ഓടെ പൂര്‍ണ്ണമായും നിലച്ചേക്കാം

2020 ഓടുകൂടി ഇന്ത്യന്‍ ഗവണ്‍മെന്റ് യൂറോ VI ചട്ടവട്ടങ്ങള്‍ നിര്‍ബന്ധമാക്കനുള്ള തയ്യാറെടുപ്പിലാണ്. അതനുസരിച്ച് വാഹന നിര്‍മാതാക്കളും കാറുകളില്‍ ചില മാറ്റങ്ങളും വരുത്തേണ്ടതായി വരും.
ഈ നിയമം നടപ്പിലാക്കുന്നതോടു കൂടി ഇന്ത്യയില്‍ ഡീസല്‍ ചെറു കാറുകളുടെ നിര്‍മാണം പൂര്‍ണമായും നിര്‍ത്തലാക്കേണ്ടതായും വരുമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ വ്യക്തമാക്കി. ചെറിയ ഡീസല്‍ കാറുകളാണ് കൂടുതല്‍ മലിനീകരണമുണ്ടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പഴയ സാങ്കേതികത ഉപയോഗിച്ച് ബൈക്ക് നിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്നതിനാല്‍ മലിനീകരണത്തിന് ഒരുപരിധിയോളം ബൈക്കുകളും കാരണമാകുന്നുവെന്ന് ഭാര്‍ഗവ അഭിപ്രായപ്പെട്ടു.
ബൈക്കുകള്‍ക്കായി ബിഎസ്III ചട്ടങ്ങളാണ് ഇന്ത്യ പിന്‍തുടരുന്നത്. മലിനീകരണം പൂര്‍ണമായും ഒഴിവാക്കണമെന്ന് അനുശാസിക്കുന്ന ബിഎസ്IV ഏപ്രില്‍ 2017 മുതല്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരും.
ഇന്ത്യയില്‍ ബിഎസ് VI മലിനീകരണ നിയമങ്ങള്‍ നിലവില്‍ വരുന്നതോടെ ഡീസല്‍ കാറുകളുടെ വിലയില്‍ വന്‍ വര്‍ധനവ് നേരിടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മാരുതി ചെറിയ ഡീസല്‍ കാറുകളുടെ നിര്‍മാണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുവാനുള്ള തീരുമാനം കൈകൊണ്ടിരിക്കുകയാണ്.
ബിഎസ് VI എമിഷന്‍ ചട്ടങ്ങളെ അനുസൃതമാക്കാന്‍ നിലവിലുള്ള ഡീസല്‍ എന്‍ജിനുകളില്‍ ക്രമാധീതമായ മാറ്റങ്ങള്‍ വരുത്തേണ്ടതായിട്ടുണ്ട്. അതേസമയം പെട്രോള്‍ എന്‍ജിനില്‍ വലിയ മാറ്റങ്ങള്‍ ആവശ്യമായി വരില്ല.
ഇക്കാരണത്താല്‍ ഡീസല്‍, പെട്രോള്‍ കാറുകളുടം വിലയില്‍ വലിയ അന്തരമുണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇപ്പോള്‍ മാരുതി, ഹ്യുണ്ടായ് പോലുള്ള നിര്‍മാതാക്കള്‍ പെട്രോള്‍ കാറുകളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്ന തരത്തിലുള്ള മൈല്‍ ഹൈബ്രിഡ് സാങ്കേതികതയ്ക്കാണ് ഊന്നല്‍ കൊടുക്കുന്നത്. കാറുകളില്‍ ഈ സാങ്കേതികത നടപ്പിലാക്കുന്നതോടെ ഗവണ്‍മെന്റിന്റെ ഫെയിം സ്‌കീം ബാധകമാവുകയും അതുമുഖേന പെട്രോള്‍ കാര്‍ വിലയില്‍ വന്‍ കുറവു വരുത്തുവാനും സാധിക്കും.
https://www.facebook.com/Malayalivartha